സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ റിസോഴ്സ് ടീം അംഗങ്ങൾക്കായി രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. ഓഗസ്റ്റ് 08 ശനിയാഴ്ച ബിഷപ്പ് ഹൗസിൽ നടന്ന പരിശീലനം രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജാൻ ഡി. ഉത്‌ഘാടനം ചെയ്തു.
ഉത്‌ഘാടന സമ്മേളനത്തിൽ ബിസിസി ക്വിസ്സ് ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. തുടർന്ന് സാമൂഹിക ശുശ്രുഷ, അൽമായ ശുശ്രുഷ, മാധ്യമ ശുശ്രുഷ തുടങ്ങിയ ശുശ്രുഷ സമിതികളുടെ നേതൃത്വത്തിൽ റിസോഴ്സ് ടീം അംഗങ്ങൾക്ക് പരിശീലനം നൽകി.




