സുനിൽ ഡി.ജെ.
വ്ലാത്താങ്കര: വ്ലാത്താങ്കര ഫൊറോനാ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ വ്ലാത്താങ്കര മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ച് അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ഓഗസ്റ്റ് 08 ശനിയാഴ്ച രാവിലെ 10 ന് നടന്ന ദിവ്യബലിയിൽ ബിഷപ്പ് എമരിത്തൂസ് വിൻസെന്റ് സാമുവേൽ പിതാവ് മുഖ്യകാർമികനായി.
തുടർന്ന് കുട്ടികളെയും അധ്യാപകരെയും 5 ഗ്രൂപ്പുകളായി തിരിച്ച് ക്ലാസ് നടത്തി. ക്ലാസുകൾക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജോയി ജോൺ, മോട്ടിവേഷൻ സ്പീക്കർ ശ്രീ. സുരേഷ്, വൈദികർ എന്നിവർ നേതൃത്വം നൽകി.
ഫൊറോനയിലെ 14 പള്ളികളിൽനിന്ന് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സംഗമത്തിന് ഫൊറോന അജപാലന ശുശ്രൂഷ കോർഡിനേറ്റർ ഫാ. വിജിൻ, ഡോക്ടർ സുരേഷ്, സുനിൽ ഡി.ജെ. എന്നിവർ നേതൃത്വം നൽകി.




