Parish

പെസഹാ ത്രിദിനം അർത്ഥപൂർണമാക്കി ചാവല്ലൂർപൊറ്റ ഇടവക.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: പാറശാല ഫൊറോനയിലെ ചാവല്ലൂർപൊറ്റ ഇടവക വിശുദ്ധവാരം പെസഹായുടെയും ദുഃഖ വെള്ളിയുടെയും ഉയർപ്പിന്റെയും സ്മരണ പുതുക്കി പെസഹാ ത്രിദിനം അർത്ഥപൂർണമായി ആഘോഷിച്ചു. തിരുകർമ്മങ്ങങ്ങൾക്ക് ഇടവക വികാരി ഫാ.രാജേഷ് കുറിച്ചിയിൽ നേതൃത്വം നൽകി. പള്ളി പുനരുദ്ധാരണത്തിനിടയിലും ക്രിസ്തുവിന്റെ ഉത്ഥാനത്തെ ആഘോഷമാക്കി മാറ്റുവാൻ  ഇടവക വിശ്വാസികൾക്ക് സാധിച്ചു. സ്ഥലപരിമിതികൾക്കിടയിലും ഈസ്റ്റർ ദിവ്യബലിയിൽ ഇടവക വിശ്വാസികൾക്ക് പുറമെ മറ്റ് ഇടവകകളിൽ നിന്നുമായി ധാരാളം വിശ്വാസികളും പങ്കെടുത്തു.  എത്രയും വേഗം മനോഹരമായ ഒരു ദൈവാലയം പണിയാനും എല്ലാ വിശ്വാസികളെയും ഉൾകൊള്ളിച്ചു കൊണ്ട് കുർബാന അർപ്പിക്കാൻ […]

Word of God

പെസഹകാലം ഒന്നാം വാരം : ബുധൻ വചന വായന

ഏപ്രിൽ 08 ബുധൻ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (എനിക്കുള്ളത് ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റുനടക്കുക) ഒരു ദിവസം ഒമ്പതാം മണിക്കൂറിലെ പ്രാർഥനയ്ക്ക് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോവുകയായിരുന്നു. ജൻമനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ട് ചിലർ അവിടെയെത്തി. ദേവാലയത്തിൽ പ്രവേശിക്കുന്നവരോട് ഭിക്‌ഷയാചിക്കാനായി സുന്‌ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതില്ക്കൽ അവനെ കിടത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതുകണ്ട് അവൻ അവരോടു ഭിക്‌ഷയാചിച്ചു. പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ […]

Diocese Ministry

കാരുണ്യ പ്രവർത്തിയിലൂടെ ഈസ്റ്റർ ആഘോഷിച്ച് നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കാരുണ്യ പ്രവർത്തിയിലൂടെ ഈസ്റ്റർ ആഘോഷിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് നെയ്യാറ്റിൻകര രൂപത വിൻസെന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ. ഈസ്റ്റർ ദിനത്തിൽ എലിയോസ് റീഹാബിലിയെസെഷൻ സെന്റർ ഫോർ ഡിസേബിൾഡ് വുമൺ എന്ന സംഘടനയ്ക്ക് 7700 രൂപയും 1 ലക്ഷം രൂപയുടെ സാധനങ്ങളും എത്തിക്കുകയും മുതിയാവിള ഏരിയ കൗൺസിലിൽ കള്ളിക്കാട് കിഡ്‌നി മാറ്റിവയ്ക്കൽ ശാസ്ത്രക്രീയ കഴിഞ്ഞു വിശ്രമജീവിതത്തിൽ കഴിയുന്ന പ്രിയയ്ക്ക് 26000 രൂപ സാമ്പത്തിക സഹായം നൽകിയുമാണ് ഈസ്റ്റർ ആഘോഷം അർത്ഥപൂർണ്ണമാക്കിയത്. സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അഡ്വ […]

Word of God

പെസഹാ കാലം ഒന്നാം വാരം ചൊവ്വ വചനവായന

ഏപ്രിൽ 07 ചൊവ്വ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനംസ്വീകരിക്കുവിൻ) പത്രോസ് യഹൂദന്മാരോടു പറഞ്ഞു: നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്‌തുവുമാക്കി ഉയർത്തി എന്ന് ഇസ്രായേൽജനം മുഴുവനും വ്യക്‌തമായി അറിയട്ടെ. ഇതുകേട്ടപ്പോൾ അവർ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലൻമാരോടും ചോദിച്ചു: സഹോദരൻമാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്‌നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം […]

Diocese Ministry

പുതിയ സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം രൂപതാധ്യക്ഷൻ ഡി.സെൽവരാജൻ നിർവഹിച്ചു.

സ്വന്തം ലേഖകൻ അന്തിയൂർക്കോണം: അന്തിയൂർക്കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു. ലോക്കൽ മാനേജർ ഫാ.ജോസഫ് രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. സെൽവരാജൻ ഡി. ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ നെയ്യാറ്റിൻകര രൂപത കോർപ്പറേറ്റ് മാനേജർ മോൺ.ഡോ.ജോണി കെ. ലോറൻസ് സ്വാഗതവും ഹെഡ്മിസ്ട്രസ് റോസ്മേരി റ്റി. നന്ദിയും ആശംസിച്ചു. രൂപത കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ.രാജേഷ് കുറിച്ചിയിൽ, പനയങ്കോട് വാർഡ് മെമ്പർ കിരൺകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Diocese

തൈലപരികർമ്മ തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ ഡി. സെൽവരാജൻ നേതൃത്വം നൽകി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ തൈലപരികർമ്മ ദിവ്യബലി മാർച്ച് 30 തിങ്കളാഴ്ച നടന്നു. വൈകുന്നേരം 4 മണിക്ക് കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ മുഖ്യകാർമികനാവുകയും ബിഷപ്പ് എമരിത്തുസ് ഡോ.വിൻസെന്റ് സാമുവൽ വചന പ്രഘോഷണവും വികാരി ജനറൽ മോൺ ക്രിസ്തുദാസ് തോംസൺ ആമുഖസന്ദേശവും നൽകി. രോഗീലേപനം, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നിവയ്ക്ക് ഉപയോഗിക്കുന്ന തൈലങ്ങളുടെ പരികർമ്മമാണ് നടന്നത്. ദിവ്യബലിയിൽ വികാരി ജനറൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ, എപ്പിസ്‌കോപ്പൽ വികാരിമാർ, ചാൻസിലർ തുടങ്ങിയവർ സഹകാർമികരായി. […]

Forane

ചിൽഡ്രൻസ് കമ്മീഷൻ ഫൊറോന വാർഷികം സംഘടിപ്പിച്ചു

വിശാഖ് വലിയവിള: വ്ളാത്താങ്കര ഫൊറോന അജപാലന ശുശ്രൂഷ ചിൽഡ്രൻസ് കമ്മീഷന്റെ നേതൃത്വത്തിൽ ലിറ്റിൽ വേ, ജീസസ് ഫ്രണ്ട്‌സ് എന്നിവയുടെ വാർഷികം സംഘടിപ്പിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 9.30-ന് വലിയവിള ക്രിസ്തുരാജ പള്ളിയിൽ വൈദിക സന്യസ്ത ശുശ്രൂഷ ഫൊറോന ഡയറക്ടർ ഫാ. റെജിൻ അൽഫോൺസ് അധ്യക്ഷത വഹിച്ച വാർഷിക ആഘോഷം ഫെറോന വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു. ഫൊറോനായിൽ 6 ഇടവകകളിൽ നിന്നും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യോഗത്തിൽ ലിറ്റിൽ വേ ക്വിസ് […]

Parish

കുരിശിന്റെ വഴി പ്രാർത്ഥന നടത്തി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ കുരിശിന്റെ വഴി പ്രാർത്ഥന സംഘടിപ്പിച്ചു. മാർച്ച് 29 ഞായറാഴ് വൈകുന്നേരം 4 ന് ഇടവക വികാരി ഫാ.രാജേഷ് എസ്. കുറിച്ചിലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പള്ളിയിൽ നിന്നാണ് ആരംഭിച്ചത്. ഇടവകയിലെ 12 ബിസിസികൾ സന്ദർശിച്ച് നടത്തിയ കുരിശിന്റെ വഴി പ്രാർത്ഥന വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. 100-ലധികം വിശ്വാസികൾ പങ്കെടുത്ത കുരിശിന്റെ വഴി നേർച്ച കഞ്ഞിയോടെയാണ് സമാപിച്ചത്. ഇടവക വികാരി ഫാ. രാജേഷ് എസ് […]

Word of God

പെസഹാക്കാലം ഒന്നാം വാരം : തിങ്കൾ വചനവായന

ഏപ്രിൽ 06 തിങ്കൾ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (യേശുവിനെ ദൈവം ഉയിർപ്പിച്ചു ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്) പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലേമിൽ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിൻ; എന്റെ വാക്കുകൾ ശ്രദ്‌ധിക്കുവിൻ. ഇസ്രായേൽജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ. നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം നസറായനായ യേശുവിനെ, താൻ അവൻവഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അദ്ഭുതകൃത്യങ്ങളും അടയാളങ്ങളും കൊണ്ടും നിങ്ങൾക്കു സാക്ഷ്യപ്പെടുത്തിത്തന്നു. അവൻ ദൈവത്തിന്റെ നിശ്ചിതപദ്‌ധതിയും പൂർവജ്‌ഞാനവുമനുസരിച്ച് നിങ്ങളുടെ കൈകളിൽ ഏല്‌പിക്കപ്പെട്ടു. […]

Word of God

കർത്താവിന്റെ ഉത്ഥാനത്തിന്റെ പെസഹാ ഞായർ വചനവായന

ഒന്നാം വായന: ലോകസൃഷ്‌ടി ഉല്പത്തി പുസ്തകത്തിൽനിന്നുള്ള വായന ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്‌തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി-ഒന്നാം ദിവസം. ദൈവം വീണ്ടും അരുളിച്ചെയ്‌തു; ജലമധ്യത്തിൽ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ. ദൈവം വിതാനമുണ്ടാക്കുകയും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.