Parish

ഇടവക വികാരിയുടെ പൗരോഹിത്യസ്വീകരണ ദിനം ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഇടവക വികാരി ഫാ. ജോയി സാബുവിൻ്റെ 17- ആം പൗരോഹിത്യ സ്വീകരണ വാർഷികം ആഘോഷിച്ചു. 19- ആം തീയതി ഞായറാഴ്ച രാവിലെ 7.30-ന് ഇടവക സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ വികാരി അച്ചനെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിച്ചു.

ദിവ്യബലിക്ക് ശേഷം പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരം നൽകുകയും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ.ബാബുദാസ് , ഇടവകാംഗം ബ്രദർ പ്രശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ ജോയി സാബു അച്ചൻ തൻ്റെ ദൈവവിളിയെ കുറിച്ച് സംസാരിക്കുകയും ഏവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു. ദൈവവിളിയിലേക്ക് ഏവരും കടന്നു വരേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മപ്പെടുത്തുകയും നമ്മുടെ ഇടവകയിൽ നിന്നും സന്യാസിനികളായവരെയും വൈദീകരായവരെയും പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കേണ്ടതിൻ്റെ ആവശ്യകത വിശദീകൈച്ചു. നമ്മുടെ ഇടവകയിൽ നിന്നും കൂടുതൽ ദൈവവിളികൾ ഉണ്ടാകണമെന്നുള്ള ആഗ്രഹവും അച്ചൻ പ്രകടിപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.