കർത്താവിന്റെ പീഡാസഹനത്തിന്റെ വെള്ളിയാഴ്ച വചനവായന
ഏപ്രിൽ 03 വെള്ളി ഒന്നാം വായന ഇസയാസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നുള്ള വായന ദൈവമായ കർത്താവ് അരുൾചെയ്യുന്നു:എൻ്റെ ദാസനു ശ്രേയസ്സുണ്ടാവും. അവൻ അത്യുന്നതങ്ങളിലേക്ക് ഉയർത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ കണ്ടവർ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവൻ വിരൂപനായിരിക്കുന്നു. അവൻ്റെ രൂപം മനുഷ്യൻ്റെതല്ല. അവൻ അനേകജനതകളെ പരിഭ്രാന്തരാക്കും. രാജാക്കന്മാർ അവൻമൂലം നിശബ്‌ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവർ കാണും; കേട്ടിട്ടില്ലാത്തവ മനസ്സിലാക്കുകയും ചെയ്യും. നമ്മൾ കേട്ടത് ആരു വിശ്വസിച്ചു? കർത്താവിൻ കരം ആർക്കു വെളിപ്പെട്ടിട്ടുണ്ട്? തെച്ചെടിപോലെ, വരണ്ടഭൂമിയിൽ നില്ക്കുന്ന മുള പോലെ, […]



