സ്വന്തം ലേഖകൻ
വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ വി.എഫ്.എഫ്. സംഘടിപ്പിച്ചു. ഏപ്രിൽ 13 മുതൽ 18 വരെ നടന്ന വി.എഫ്.എഫ്. ഇടവക വികാരി മോൺ.ജോസ് റാഫേൽ ഉത്‌ഘാടനം ചെയ്തു.
“വചനമേ എന്നിൽ നിറയണമേ” എന്ന വിഷയത്തെ ആസ്പദമാക്കി 6 ദിവസങ്ങളിലായി നടന്ന വി.എഫ്.എഫ്. നു മതബോധന സമിതിയും ബിസിസി യൂണിറ്റുകളും നേതൃത്വം നൽകി.
വി.എഫ്.എഫ്. ന്റെ സമാപന ദിവസമായ ഏപ്രിൽ 18 ശനിയാഴ്ച നടന്ന സമാപന സമ്മേളനം ഇടവക വികാരി മോൺ ജോസ് റാഫേൽ ഉത്‌ഘാടനം ചെയ്തു. സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ സന്ദേശവും സിസ്റ്റർ അനിമേറ്റർ സിസ്റ്റർ സുമി ഇടവക സെക്ക്രട്ടറി ശ്രീ.ഇസദോർ ജോയ് വി.എഫ്.എഫ്. കൺവീനർ ജസീന്ത ടീച്ചർ, മെഡ്‌മിസ്ട്രെസ്സ് വിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിനോദയാത്ര, റാലി എന്നിവ വി.എഫ്.എഫ്. ന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.




