Parish

സെന്റ് ജൂഡ് പള്ളിയിൽ പാരിഷ് ഹാളിനു തറക്കല്ലിട്ടു

നിത്യ എസ്.

പെരുകാവ്: സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിൽ പുതിയതായി നിർമ്മിക്കുന്ന പാരിഷ് ഹാളിന്റെ തറക്കല്ലിടൽ കർമ്മം നടന്നു. ഏപ്രിൽ 21 ചൊവ്വാഴ്ച ദിവ്യബലിയ്ക്ക് ശേഷം രാവിലെ 7 മണിയ്ക്ക് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡി. സെൽവരാജൻ പിതാവ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ. ജസ്റ്റിൻ ഡോമിനിക്ക്‌ സന്നിഹിതനായിരുന്നു.

രാവിലെ 6.30-നു ആരംഭിച്ച ദിവ്യബലിയർപ്പണത്തിനു ഇടവക വികാരി നേതൃത്വം നൽകി. സിസ്റ്റർ ലൈസാ മേരി, ഇടവക കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരും ഇടവക വിശ്വാസീ സമൂഹവും ദിവ്യബലിയിലും തറക്കല്ലിടൽ കർമ്മത്തിലും പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.