സ്വന്തം ലേഖകൻ
കാഞ്ഞിരംകുളം: കാഞ്ഞിരംകുളം സെന്റ് ഫ്രാൻസിസ് അസീസി ഇടവകാംഗം ഫാ.മനോജ് പൗരോഹിത്യ പട്ടം സ്വീകരിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച അഭിവന്ദ്യ ഡെന്നിസ് കുറുപ്പശ്ശേരി പിതാവിന്റെ സാന്നിധ്യത്തിൽ കണ്ണൂർ ബിഷപ്പ് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്.
കാഞ്ഞിരംകുളം ഇടവകാംഗങ്ങളായ വിജയദാസ്-സെലിൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണു ഫാ.മനോജ് എസ്. ദാസ്. പ്രാഥമിക വിദ്യാഭ്യാസം എൽ എം എസ് ചാണിയിലും ഹൈസ്കൂൾ വിദ്യാഭ്യാസം ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളത്തും പൂർത്തിയാക്കിയ ശേഷം 2011 ലാണു ഫാ.മനോജ് സെമിനാരിയിൽ ചേർന്നത്. തിരുവനന്തപുരം കാർമൽ ഹിൽ മൊണാസ്ട്രിയിൽ ഫിലോസഫി പഠനം പൂർത്തിയാക്കിയതിനെ തുടർന്ന് 2021-ൽ തന്റെ ശുശ്രൂഷയ്ക്കായ് കണ്ണൂർ രൂപതയിൽ ചേർന്ന് പഠനം തുടർന്നു.
കണ്ണൂർ ബിഷപ്പ് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവിൽ നിന്നും 2021-ൽ സഭാ വസ്ത്രവും 2025-ൽ ഡീക്കൻ പട്ടവും സ്വീകരിച്ചു.
ഇടവക വികാരി ഫാ.അനുരാജ്, സഹവികാരി ഫാ.ലോറൻസ്, സിസ്റ്റർ മേരി ഡെയ്‌സി സിസ്റ്റർ നിധി ജീസസ്, ഉപദേശി, ഇടവക പാരിഷ് കൗൺസിൽ അംഗംങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു.



