Word of God

ആണ്ടുവട്ടം മുപ്പതാം വാരം വ്യാഴം വചനവായന

ഒക്ടോബർ 29 വ്യാഴം ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ) സഹോദരരേ, കർത്താവിലും അവിടത്തെ ശക്‌തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ദ്രങ്ങളെ എതിർത്തുനില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപൻമാർക്കും സ്വർഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിൻമയുടെ ദുരാത്മാക്കൾക്കുമെതിരായാണു പടവെട്ടുന്നത്. അതിനാൽ, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. തിൻമയുടെ ദിനത്തിൽ ചെറുത്തു നില്ക്കാനും എല്ലാ കർത്തവ്യങ്ങളും […]

Parish

പുഷ്പമേള സംഘടിപ്പിച്ചു.

ഷീജാരാജ് പേയാട് : പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നിഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുഷ്പമേള സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് നടന്ന പുഷ്പമേളയിൽ ഇടവക വിശ്വാസികൾ പങ്കെടുത്തു. പള്ളിചാപ്പലിന് മുന്നിൽ റോസ് ഗാർഡൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് നിഡ്സ് യൂണിറ്റ് പുഷ്പമേള സംഘടിപ്പിച്ചത്.

Word of God

വി. സൈമണും വി. യൂദാ തദേവൂസും അപ്പസ്തോലൻമാർ തിരുനാൾ

ഒക്ടോബർ 28 ബുധൻ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (അപ്പസ്തോലൻമാരായ അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ) സഹോദരരേ, ഇനിമേൽ നിങ്ങൾ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലൻമാരും പ്രവാചകൻമാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്‌തുവാണ്. ക്രിസ്‌തുവിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കർത്താവിൽ പരിശുദ്‌ധമായ ആലയമായി അതു വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്‌മാവിൽ ദൈവത്തിന്റെ വാസസ്‌ഥലമായി നിങ്ങളും അവനിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. കർത്താവിന്റെ വചനം. പ്രതിവചനസങ്കീർത്തനം അവയുടെ സ്വരം ഭൂമിയിലെങ്ങും […]

Parish

ജപമാല നിർമ്മാണ മത്സരം സംഘടിപ്പിച്ചു

നിത്യ എസ്. പെരുകാവ് : കട്ടക്കോട് ഫൊറോനയിലെ പെരുകാവ്‌ സെന്റ് ജൂഡ് പള്ളിയിൽ ജപമാല നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 25 ഞായറാഴ്ച ഇടവകയിൽ നടന്ന മത്സരത്തിന് വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങളാണ് നേതൃത്വം നൽകിയത് . ജപമാല മാസത്തോടനുബന്ധിച്ച് നടത്തിയ ജപമാല നിർമ്മാണ മത്സരത്തിൽ ഇടവകയിലെ 25 അംഗങ്ങൾ പങ്കെടുത്തു.

Diocese Ministry

KLCHA പ്രതിനിധി സമ്മേളനവും യൂണിറ്റ് രൂപീകരണവും നടന്നു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (KLCHA) പ്രതിനിധി സമ്മേളനവും യൂണിറ്റ് രൂപീകരണവും സംഘടിപ്പിച്ചു. ഒക്ടോബർ 24 ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു. കേരളത്തിൻന്റെ സാമൂഹിക പുരോഗതിക്ക് ലത്തീൻ സഭ നൽകിയ സംഭാവനകളും ത്യാഗങ്ങളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന് പിതാവ്‌ ഓർമ്മിപ്പിച്ചു. രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ […]

Word of God

ആണ്ടുവട്ടം മുപ്പതാം വാരം ചൊവ്വ വചനവായന

ഒക്ടോബർ 27 ചൊവ്വ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തു‌വിനോടും ബന്‌ധപ്പെടു ത്തിയാണ് ഞാൻ ഇതു പറയുന്നത്) സഹോദരരേ, ക്രിസ്‌തുവിനോടുള്ള ബഹുമാനത്തെ പ്രതി നിങ്ങൾ പരസ്പ‌രം വിധേയരായിരിക്കുവിൻ. ഭാര്യമാരേ, നിങ്ങൾ കർത്താവിന് എന്നപോലെ ഭർത്താക്കൻമാർക്കു വിധേയരായിരിക്കുവിൻ. എന്തെന്നാൽ, ക്രിസ്‌തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭർത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിന് വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാ കാര്യങ്ങളിലും ഭർത്താക്കൻമാർക്കു […]

Word of God

ആണ്ടുവട്ടം മുപ്പതാം വാരം തിങ്കൾ വചനവായന

ഒക്ടോബർ 26 തിങ്കൾ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (ക്രിസ്തു‌ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ) സഹോദരരേ, ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ. വത്സലമക്കളെപ്പോലെ നിങ്ങൾ ദൈവത്തെ അനുകരിക്കുന്നവരാകുവിൻ. ക്രിസ്തു നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹത്തിൽ ജീവിക്കുവിൻ. അവിടന്നു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നത്തന്നെ ദൈവത്തിനു സമർപ്പിച്ചു. നിങ്ങളുടെയിടയിൽ വ്യഭിചാരത്തിന്റെയും ഒരുവിധ അശുദ്‌ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേൾക്കരുത്. അങ്ങനെ വിശുദ് ധർക്കു […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ വചനവായന

ഒക്ടോബർ 25 ഞായർ ഒന്നാം വായന പുറപ്പാടിന്റെ പുസ്തകത്തിൽനിന്ന് (വിധവകളെയോ അനാഥക്കുട്ടികളെയോ ഉപദ്രവിച്ചാൽ, എന്റെ കോപം നിങ്ങൾക്കെതിരായി ജ്വലിക്കും) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: നിങ്ങൾ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങൾ ഈജിപ്തിൽ പരദേശികളായിരുന്നല്ലോ. വിധവയെയോ അനാഥനെയോ നിങ്ങൾ പീഡിപ്പിക്കരുത്. നിങ്ങൾ അവരെ ഉപദ്രവിക്കുകയും അവർ എന്നെ വിളിച്ചുകരയുകയും ചെയ്താൽ നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കും. എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാൻ വാൾ കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോൾ നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ […]

Kerala

സെന്‍സസ് ചോദ്യാവലിയില്‍ ഒബിസി പട്ടികകള്‍ ഉള്‍പ്പെടുത്തണം: കെആര്‍എല്‍സിസി

സ്വന്തം ലേഖകൻ എറണാകുളം: 2027 ല്‍ രാജ്യത്തു നടക്കുന്ന സെന്‍സസ് ചോദ്യാവലിയില്‍ ജാതി-സമുദായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളുടെ അടിസ്ഥാനത്തില്‍ ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നതതല ഏകോപന സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെന്‍സസ് കമ്മീഷണര്‍ക്ക് കെആര്‍എല്‍സിസി നിവേദനം സമര്‍പ്പിച്ചു. കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സമുദായങ്ങളുടെ വിവരങ്ങള്‍ സെന്‍സസില്‍ കൃത്യമായും ഏകീകൃതമായും രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉറപ്പാക്കേണ്ടതിന്‍റെ […]

Parish

പള്ളി നിർമാണത്തിനായി ഫണ്ട് നൽകി മുതിയാവിള ലിറ്റിൽവേ അസോസിയേഷൻ.

രത്‌നരാജൻ എസ്. മുതിയാവിള: സെന്റ് ആൽബർട്ട് ഫൊറോന ചർച്ചിൽ ലിറ്റിൽവേ ദിനത്തോട് അനുബന്ധിച്ച് ലിറ്റിൽവേ അസോസിയേഷൻ വിദ്യാർഥികൾ പള്ളി നിർമാണത്തിനായി ഫണ്ട് സമാഹരിച്ചു നൽകി. ഒക്ടോബർ 18 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ലിറ്റിൽവേ അസോസിയേഷൻ വിദ്യാർത്ഥികൾ സമാഹരിച്ച 45500 രൂപ ഇടവക വികാരി ഫാ. സ്റ്റാൻലി രാജിന് കൈമാറി. വിശുദ്ധ കൊച്ചുത്രേസ്യയുടെ കുരിശടിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണത്തോടെയാണ് ലിറ്റിൽവേ ദിനാഘോഷത്തിന് തുടക്കമായത്. തുടർന്ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. സ്റ്റാൻലി രാജ് മുഖ്യകാർമികനായി. ലിറ്റിൽവേ അസോസിയേഷന്റെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.