രത്നരാജൻ എസ്.
മുതിയാവിള: സെന്റ് ആൽബർട്ട് ഫൊറോന ചർച്ചിൽ ലിറ്റിൽവേ ദിനത്തോട് അനുബന്ധിച്ച് ലിറ്റിൽവേ അസോസിയേഷൻ വിദ്യാർഥികൾ പള്ളി നിർമാണത്തിനായി ഫണ്ട് സമാഹരിച്ചു നൽകി. ഒക്ടോബർ 18 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ലിറ്റിൽവേ അസോസിയേഷൻ വിദ്യാർത്ഥികൾ സമാഹരിച്ച 45500 രൂപ ഇടവക വികാരി ഫാ. സ്റ്റാൻലി രാജിന് കൈമാറി.
വിശുദ്ധ കൊച്ചുത്രേസ്യയുടെ കുരിശടിയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണത്തോടെയാണ് ലിറ്റിൽവേ ദിനാഘോഷത്തിന് തുടക്കമായത്. തുടർന്ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. സ്റ്റാൻലി രാജ് മുഖ്യകാർമികനായി.
ലിറ്റിൽവേ അസോസിയേഷന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സേവനസന്നദ്ധതയുടെയും മാതൃകയായി ലിറ്റിൽവേ ദിനാഘോഷം മാറിയതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.



