Word of God

ആണ്ടുവട്ടം മുപ്പതാം വാരം ചൊവ്വ വചനവായന

ഒക്ടോബർ 27 ചൊവ്വ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തു‌വിനോടും ബന്‌ധപ്പെടു ത്തിയാണ് ഞാൻ ഇതു പറയുന്നത്)

സഹോദരരേ, ക്രിസ്‌തുവിനോടുള്ള ബഹുമാനത്തെ പ്രതി നിങ്ങൾ പരസ്പ‌രം വിധേയരായിരിക്കുവിൻ. ഭാര്യമാരേ, നിങ്ങൾ കർത്താവിന് എന്നപോലെ ഭർത്താക്കൻമാർക്കു വിധേയരായിരിക്കുവിൻ. എന്തെന്നാൽ, ക്രിസ്‌തു തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ, ഭർത്താവ് ഭാര്യയുടെ ശിരസ്സാണ്; ക്രിസ്തുതന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിന് വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാ കാര്യങ്ങളിലും ഭർത്താക്കൻമാർക്കു വിധേയരായിരിക്കണം. ഭർത്താക്കൻമാരേ, ക്രിസ്‌തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻവേണ്ടി തന്നത്തന്നെ സമർപ്പിക്കുകയും ചെയ് തതുപോലെ, നിങ്ങൾ ഭാര്യമാരെ സ്നേഹിക്കണം. അവൻ സഭയെ വിശുദ്‌ധീകരിക്കുന്നതിന്, ജലംകൊണ്ടു കഴുകി വചനത്താൽ വെൺമയുള്ളതാക്കി. ഇത് അവളെ കറയോ ചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്ത്വപൂർണയായി തനിക്കുതന്നെ പ്രതിഷ്ഠിക്കുന്നതിനും അവൾ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണ്. അതുപോലെതന്നെ, ഭർത്താക്കൻമാർ ഭാര്യമാരെ സ്വന്തം ശരീരം എന്നപോലെ സ്നേഹിക്കണം. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. ക്രിസ്‌തു സഭയെ എന്നപോലെ അവൻ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്തെന്നാൽ, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്. ഇക്കാരണത്താൽ പുരുഷൻ പിതാവിനെയും മാതാവിനെയും വീട്ട് ഭാര്യയോടു ചേരും. അവർ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്‌തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാൻ ഇതു പറയുന്നത്. ചുരുക്കത്തിൽ, നിങ്ങളിലോരോ വ്യക്തിയും തന്നെപ്പോലെതന്നെ ഭാര്യയെ സ്നേഹിക്കണം. ഭാര്യയാകട്ടെ, ഭർത്താവിനെ ബഹുമാനിക്കുകയും വേണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ

അധ്വാനഫലം കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്‌ടനായിരിക്കും; നിനക്കു നൻമ വരും.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ

നിൻെറ ഭാര്യ ഭവനത്തിൽ ഫലസമൃദ്‌ധമായ മുന്തിരിപോലെയായിരിക്കും; നിന്റെ മക്കൾ നിന്റെ മേശയ്ക്കുചുറ്റും ഒലിവു തൈകൾ പോലെയും.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ

കർത്താവിന്റെ ഭക്‌തൻ ഇപ്രകാരം അനുഗൃഹീതനാകും. കർത്താവ് സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കട്ടെ! നിൻെറ ആയുഷ്കാലമത്രയും നീ ജറുസലേമിന്റെ ഐശ്വര്യം കാണും.

കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ

അല്ലേലൂയാ!

അല്ലേലൂയാ! (മത്താ 11:25). ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(കടുകുമണി വളർന്ന് മരമായി)

അക്കാലത്ത് യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു ദൈവരാജ്യം എന്തിനോടു സദൃശമാണ്? എന്തിനോടു ഞാൻ അതിനെ ഉപമിക്കും? അത് ഒരുവൻ തന്റെ തോട്ടത്തിൽ പാകിയ കടുകു മണിക്കു സദൃശമാണ്. അതു വളർന്നു മരമായി. ആകാശത്തിലെ പക്‌ഷികൾ അതിന്റെ ശാഖകളിൽ ചേക്കേറി. അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടാണു ഞാൻ ഉപമിക്കേണ്ടത്? ഒരു സ്ത്രീ മുന്നളവു മാവിൽ അതു മുഴുവൻ പുളിക്കുവോളം ചേർത്തുവച്ച പുളിപ്പുപോലെയാണത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.