General

പ്രവേശനോത്സവം സംഘടിപ്പിച്ച് വിഴവൂർ കോൺവെന്റ് സ്കൂൾ

സ്വന്തം ലേഖകൻ

വിഴവൂർ: വിഴവൂർ സെന്റ് ജെമ്മാ സി.ബി.എസ്.ഇ. കോൺവെന്റ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 01 തിങ്കളാഴ്ച നടന്ന പ്രവേശനോത്സവം റിട്ടയേഡ് തഹസിൽദാർ ബാബുദാസ് സാർ ഉദ്ഘാടനം ചെയ്തു.

മൈനർ സെമിനാരി പ്രീഫെക്ട് ഫാ. അജിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിഴവൂർ വാർഡ് മെമ്പർ ശ്രീമതി ഷീജ രതീഷ്, പാരീഷ് കൗൺസിൽ കോഡിനേറ്റർ ശ്രീ സന്തോഷ് വിഴവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന്‌ അസിസ്റ്റന്റ് എച്ച്.എം. പുഷ്പ സന്തോഷ് ടീച്ചർ സ്വാഗതവും ഷൈനി സെബാസ്റ്റ്യൻ ടീച്ചർ നന്ദിയും അർപ്പിച്ചു.

പുതിയ കുഞ്ഞുങ്ങളെ ഗെയിം ഷോകൾ നടത്തി സ്വാഗതം ചെയ്തു. തുടർന്ന് ഈ അധ്യയന വർഷത്തെ പിടിഎ രൂപീകരിച്ചു. ശ്രീ ദീപു ശ്രീകാന്തിനെ പിടിഎ പ്രസിഡന്റായും ശ്രീമതി ശാലിനിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.