ആണ്ടുവട്ടം ആറാം വാരം ഫെബ്രുവരി 17 വചനവായന
ഫെബ്രുവരി 17 ചൊവ്വ ഒന്നാം വായന വി. യാക്കോബ് എഴുതിയ ലേഖനത്തിൽനിന്ന് (അവിടന്ന് ആരെയും പരീക്ഷിക്കുന്നുമില്ല) പരീക്‌ഷകൾ ക്‌ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ. എന്തെന്നാൽ, അവൻ പരീക്‌ഷകൾ അതിജീവിച്ചു കഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും. പരീക്‌ഷിക്കപ്പെടുമ്പോൾ, താൻ ദൈവത്താലാണ് പരീക്‌ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാൽ, ദൈവം തിൻമയാൽ പരീക്‌ഷിക്കപ്പെടുന്നില്ല, അവിടന്ന് ആരെയും പരീക്‌ഷിക്കുന്നുമില്ല. ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നത് സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. […]











