സ്വന്തം ലേഖകൻ
വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ വിശ്വാസപരിശീലന പ്രവേശനോത്സവം നടത്തി. ജൂൺ 7 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. വത്സലൻ ജോസ് മുഖ്യകാർമികനായി. സിസ്റ്റർ ജെന്നറ്റ് വിശ്വാസദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് പുതുതായി മതബോധന ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും ബലൂണുകളും വർണാഭമായ തൊപ്പികളും നൽകി സന്തോഷപൂർണമായ വരവേൽപ്പ് നൽകി.
മതബോധന ഹെഡ്മാസ്റ്റർ ശ്രീ. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം വിജയകരമാക്കാൻ അധ്യാപകർ ഒരുമിച്ച് പ്രവർത്തിച്ചു. ഇടവകയിലെ വിവിധ ശുശ്രൂഷ പ്രതിനിധികൾ, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.




