തപസ്സുകാലം ഫെബ്രുവരി 21 വചനവായന
ഫെബ്രുവരി 21ശനി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്ക് സംതൃപ്തി നല്‌കുകയും ചെയ്താൽ നിൻ്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മർദനവും കുറ്റാരോപണവും ദുർഭാഷണവും നിന്നിൽനിന്ന് ദൂരേയകറ്റുക. വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്കു സംതൃപ്‌തി നല്‌കുകയും ചെയ്‌താൽ നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ഇരുണ്ടവേളകൾ മധ്യാഹ്നം പോലെയാകും. കർത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമ്യദ്‌ധിനല്‌കും; നിൻെറ അസ്‌ഥികൾ ബലപ്പെടുത്തും. നനച്ചു വളർത്തിയ […]











