ഷെർളി ജോസ്
വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യയർ പള്ളിയിൽ വിശ്വാസ പരിശീലന സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ആഘോഷമാക്കി. ജൂൺ 07 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി മോൺ. ജോസ് റാഫേൽ മുഖ്യകാർമികനും സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ സഹകമികനായി.
തുടർന്ന് നടന്ന പ്രവേശനോത്സവം ഇടവക വികാരി മോൺ ജോസ് റാഫേൽ തിരി തെളിച്ചു ഉത്ഘാടനം ചെയ്യുകയും കാഴ്ച്ച ലഭിച്ച പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു.
മതബോധന HM വിൻസി സ്റ്റീഫന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും പങ്കെടുത്തു.




