സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ സ്വർഗീയ മദ്ധ്യസ്ഥനായ വി. അന്തോണീസിൻ്റെ തിരുനാൾ ആഘോഷിച്ചു. ജൂൺ 12,13,14 തീയതികളിലായാണ് തിരുനാൾ നടന്നത്.
തിരുനാളിന്റെ ആദ്യദിനമായ വെള്ളിയാഴ്ച പ്രാരംഭദിവ്യബലിയ്ക്ക് മംഗലയ്ക്കൽ ആശ്രമം സുപ്പീരിയർ ഫാ. അജിത് OCAM മുഖ്യകാർമികനാവുകയും വചനസന്ദേശം നൽകുകയും ചെയ്തു. ഇടവക വികാരി ഫാ ജോയി സാബു വൈ, സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ TOR എന്നിവർ സഹകാർമികരായി.
തിരുനാളിന്റെ രണ്ടാംദിനമായ ശനിയാഴ്ച ദിവ്യബലിയ്ക്ക് ഫാ. ജിനുറോസ് മുഖ്യകാർമികനാവുകയും വചനസന്ദേശം നൽകുകയും ചെയ്തു. ഇടവക സഹവികാരി റവ ഫാ ഫ്രാങ്കോ അറക്കപ്പാടൻ TOR സഹകാർമികനായി.
തിരുനാളിന്റെ സമാപന ദിനമായ ഞായറാഴ്ച രാവിലെ 7 മണിക്ക് നടന്ന തിരുനാൾ സമൂഹ ദിവ്യബലിയിൽ വെള്ളനാട് നവജീവൻ ഡയറക്ടർ ഫാ. ഷൈജു മനോഹരൻ്റെ മുഖ്യകാർമികനായി. തിരുക്കർമ്മങ്ങൾക്ക് ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ നേതൃത്വം നൽകി.
ജപമാല , ലിറ്റനി, നൊവേന , ദിവ്യകാരുണ്യ ആരാധന എന്നിവ തിരുനാളിന്റെ ഭാഗമാവുകയും തിരുക്കർമ്മങ്ങൾക്ക് ഇടവകയിലെ ബിസിസി യൂണിറ്റുകൾ നേതൃത്വം നൽകുകയും ചെയ്തു.



