Forane Parish

വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തോട് അനുബന്ധിച്ച് പത്രസമ്മേളനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

വ്ലാത്താങ്കര: നെയ്യാറ്റിൻകര രൂപതയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര ഫെറോന പള്ളിയിൽ ഈ വർഷത്തെ തീർത്ഥാടനത്തോട് അനുബന്ധിച്ച് പത്രസമ്മേളനം സംഘടിപ്പിച്ചു. ജൂലൈ 28 ചൊവ്വാഴ്ച രാവിലെ 11 ന് ഇടവക വികാരി ഫാ.ജോയ് സി. അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ വിവിധ പത്രമാധ്യമ പ്രവർത്തകർ പങ്കെടുത്തു.

ആഗസ്റ്റ് 6 മുതൽ 22 വരെ നടക്കുന്ന തീർത്ഥാടന ദിനങ്ങളിൽ എല്ലാ ദിവസവും KSRTC സ്‌പെഷ്യൽബസ് സർവീസ് ഉണ്ടായിരിക്കുമെന്നും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് ഈ വർഷത്തെ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നതെന്നും ഇടവക വികാരി അറിയിച്ചു. യോഗത്തിൽ ഇടവക പാരിഷ് കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.

ആഘോഷകരമായ ദിവ്യബലി, ബൈബിൾ പാരായണം, ബൈബിൾ കൺവെൻഷൻ, സന്ധ്യാവന്ദനം, ദിവ്യകാരുണ്യ ആരാധനാ, തിരുസ്വരൂപ പ്രദക്ഷിണം, സംഗീതസന്ധ്യ, വാർഷികങ്ങൾ തുടങ്ങിയവ തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.