Parish

പേയാട് ഇടവക പിതൃദിനം ആചരിച്ചു

ഷീജ രാജ് പേയാട്: പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിൽ പിതൃദിനം ആചരിച്ചു. ജൂൺ 21 ഞായറാഴ്ച നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. രാജു ക്രിസ്തുദാസ് മുഖ്യകാർമികനായി. എല്ലാ പിതാക്കന്മാരെയും പരിശുദ്ധ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. പിതാവിനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും സൂചകമായി മക്കൾ തങ്ങളുടെ പിതാക്കന്മാർക്ക് സന്ദേശങ്ങൾ എഴുതിയ കാർഡുകൾ അൽത്താരയിൽ സമർപ്പിക്കുകയും ദിവ്യബലിക്കു ശേഷം പിതാക്കന്മാർക്ക് കൈമാറുകയും ചെയ്തു. കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷ സമിതി അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Parish

പായസ ചലഞ്ച് വിജയകരമായി പൂർത്തിയാക്കി KLCWA

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ, പള്ളി നിർമാണത്തിനോടനുബന്ധിച്ച് കട്ടയ്ക്കോട് KLCWA യൂണിറ്റ് പായസ ചലഞ്ച് നടത്തി. മെയ് 17 ന് നടന്ന പരിപാടിയുടെ ലാഭവിഹിതമായ 1,40,000 രൂപയുടെ ചെക്ക് ജൂൺ 21 ഞായറാഴ്ച രാവിലെ 7.30 നുള്ള ദിവ്യബലി മദ്ധ്യേ KLCWA ഭാരവാഹികൾ ഇടവക വികാരി ഫാ.ജോയി സാബുവിന് കൈമാറി. ഫൊറോനയിലെ മറ്റ് പള്ളികളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് പായസ ചലഞ്ച് സംഘടിപ്പിച്ചത്. KLCWA പ്രസിഡൻ്റ് ശ്രീമതി ജോളി, വൈസ് പ്രസിഡൻ്റ് […]

Parish

പിതൃദിനം ആചരിച്ച് പെരുങ്കടവിള ഇടവക

അമൽ രവീന്ദ്രൻ പെരുങ്കടവിള: ലോക പിതൃദിനത്തോടനുബന്ധിച്ച് സെൻ്റ് ജോർജ്ജ് പള്ളിയിൽ പിതൃദിനാചരണം നടത്തി. ജൂൺ 21 ഞായറാഴ്‌ച രാവിലെ 7.00 ന് നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജയരാജ് ജെ.ആർ. മുഖ്യകാർമികനായി. ദിവ്യബലി മധ്യേ പിതൃദിന ആശംസകൾ അറിയിക്കുകയും എല്ലാ പിതാക്കന്മാരെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്‌തു. ദിവ്യബലിയെ തുടർന്ന് ഇടവക കുടുംബ പ്രേഷിത ശുശ്രൂഷ സമിതിയുടേയും, പാരിഷ് കൗൺസിലിന്റെയും നേതൃത്വത്തിൽ ദിവ്യബലിയിൽ പങ്കെടുത്ത ഇടവകയിലെ എല്ലാ പിതാക്കന്മാരെയും ആദരിച്ചു. കുടുംബ പ്രേഷിത ശുശ്രൂഷ സമിതി […]

Word of God

സ്നാപകയോഹന്നാന്റെ പിറവി വചനവായന

ജൂൺ 24 ബുധൻ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ നിന്നെ ലോകത്തിൻ്റെ പ്രകാശമായി നല്‌കും) തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേൾക്കുവിൻ: ഗർഭത്തിൽത്തന്നെ എന്നെ കർത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവിടന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടന്ന് മൂർച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തന്റെ ആവനാഴിയിൽ അവിടന്ന് ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നിൽ ഞാൻ മഹത്ത്വം പ്രാപിക്കും എന്ന് […]

Parish

കൃതജ്ഞതാബലിയിൽ പങ്കുചേർന്ന് സിസ്റ്റർ ജെനിഷ

അനീഷ് വെള്ളറട: ആനപ്പാറ ഇടവകയിൽ സിസ്റ്റർ ജെനിഷയുടെ നിത്യവ്രത വാഗ്ദാനത്തിന്റെ കൃതജ്ഞതാബലി അർപ്പിച്ചു. ജൂൺ 21 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി ഫാ. രതീഷ് മാർക്കോസ് വചനസന്ദേശവും ഫാ. സെബാസ്റ്റ്യൻ ആമുഖ സന്ദേശവും നൽകി. ദിവ്യബലിയെ തുടർന്ന് നടന്ന അനുമോദനയോഗത്തിൽ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ, സഹവികാരി ഫാ. അരുൺ പി. ജിത്ത്, ഫാ. രതീഷ് മാർക്കോസ്, സിസ്റ്റർ ജെമ്മ, ഉപദേശി ശ്രീ. ഗോപി, […]

Parish

വലിയവിള ഇടവകയിൽ പിതൃദിനാചരണം സംഘടിപ്പിച്ചു.

മീഡിയ മിനിസ്ട്രി വലിയവിള: വലിയവിള ഇടവകയിൽ പിതൃദിനാചരണം കുടുംബപ്രേക്ഷിതത്വം, KLCA തുടങ്ങിയ സമിതികളുടെ നേതൃത്വത്തിൽ നടത്തി. ജൂൺ 21 ഞായറാഴ്ച ഇടവക വികാരി ഫാ.വത്സലൻ ജോസ് ഇടവകയിലെ മുതിർന്ന പിതാക്കന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. കുടുംബപ്രേഷിതത്വ സമിതി സെക്രട്ടറി ശ്രീ. രാജു, KLCA പ്രസിഡൻ്റ് ശ്രീ. ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Parish

പിതൃദിനത്തിൽ ആദരവ് നൽകി സെൻ്റ് ജെമ്മാ BCC യൂണിറ്റ്

സ്വന്തം ലേഖകൻ വിഴവൂർ: പിതൃദിനത്തിൽ ആദരവ് നൽകി സെന്റ് ജെമ്മാ BCC യൂണിറ്റ് അംഗങ്ങൾ. ജൂൺ 21 ഞായറാഴ്ച നടന്ന BCC യോഗത്തിൽ യൂണിറ്റ് അംഗം ശ്രീ. രവീന്ദ്രനെ മക്കളായ വിഴവൂർ വാർഡ് മെമ്പർ ശ്രീമതി. ഷീജ രതീഷും സിനിമ സീരിയൽ ആർട്ടിസ്റ്റ് ശ്രീ. സജു പാർത്ഥസാരഥിയും ചേർന്ന് ആദരിച്ചു. ശ്രീ. റെയ്നോൾഡ് ഫെർണാണ്ടസിന്റെ ഭവനത്തിൽ വച്ച് കൂടിയ BCC യോഗത്തിൽ യൂണിറ്റ് ലീഡർ ശ്രീ. സന്തോഷ് വിഴവൂർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വാർഷികം ജൂൺ 28 […]

Parish

പിതൃദിനം ആഘോഷിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ പിതൃദിനം ആഘോഷിച്ചു. ജൂൺ 21 ഞായറാഴ്ച രാവിലെ 8ന് ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി. കുടുംബ ശ്രുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ മുതിർന്ന പിതാവും മുൻ മതബോധന പ്രധാന അധ്യാപകനായിരുന്ന ജെ. രാജൻ സാറിനെ ആദരിച്ചു. തുടർന്ന് NIDS യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിൽ നിന്ന് ദൈവവിളി സ്വീകരിച്ചവരുടെ പിതാക്കന്മാരെയും ആദരിച്ചു. കുടുംബ ശ്രുശ്രൂഷ സമിതി […]

Parish

വായനാദിനാചരണവും ബൈബിൾ മത്സരങ്ങളും സംഘടിപ്പിച്ചു

റെജിൻ രാജ് അയിര: അയിര ഇടവകയിൽ വായനാദിനത്തോടനുബന്ധിച്ച് വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ ബൈബിൾ അധിഷ്ഠിത മത്സരങ്ങൾ സംഘടിപ്പിച്ചു. ജൂൺ 21 ഞായറാഴ്ച വിശ്വാസ പരിശീലന ക്ലാസ് സമയത്താണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി മത്സരങ്ങൾ നടത്തിയത്. ബൈബിൾ സാരാംശമുള്ള കഥ പറച്ചിൽ, ബൈബിൾ ബുക്ക് മാർക്ക് (Bookmark) നിർമ്മാണം, വാങ്മയ ചിത്രം തയ്യാറാക്കൽ, ബൈബിൾ ഡ്രിൽ മത്സരം, ബൈബിൾ വായനാമത്സരം, ബൈബിൾ ക്വിസ് മത്സരം, ബൈബിൾ റിലേ മത്സരം തുടങ്ങിയ മത്സര ഇനങ്ങളാണ് വിവിധ വിഭാഗങ്ങളിയായി സംഘടിപ്പിച്ചത്. […]

Parish

ത്രേസ്യാപുരം നിത്യസഹായ മാതാ പള്ളിയിൽ തിരുനാളിന് തുടക്കമായി.

പ്രദീപ് ത്രേസ്യാപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ത്രേസ്യാപുരം നിത്യസഹായ മാതാ പള്ളിയിൽ തിരുനാളിന് തുടക്കമായി. ജൂൺ 19 വെള്ളിയാഴ്ച ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. സുജിൻ ജോൺസൺ പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് സെമിനാരി വൈസ് റെക്ടർ ഫാ. ജിനു റോസ് മുഖ്യകാർമികനായി. ബൈബിൾ പാരായണം, ജീവിത നവീകരണ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹ വിരുന്ന് എന്നിവ തിരുനാളിന്റെ പ്രധാന ഭാഗങ്ങളാകും. ജൂൺ 21 മുതൽ നടക്കുന്ന ‘ജീവിത […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.