Word of God

ആണ്ടുവട്ടം ഇരുപത്തേട്ടം വാരം ചൊവ്വ വചനവായന

ഒക്ടോബർ 13 ചൊവ്വ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(പരിച്ഛേദനം കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം)

സഹോദരരേ, സ്വാതന്ത്യത്തിലേക്കു ക്രിസ്‌തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്‌ഥിരതയോടെ നില്ക്കുവിൻ. അടിമത്തത്തിൻ്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്. പൗലോസായ ഞാൻ, നിങ്ങളോടു പറയുന്നു, നിങ്ങൾ പരിച്ഛേദനം സ്വീകരിക്കുന്നെങ്കിൽ ക്രിസ്‌തു നിങ്ങൾക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല. പരിച്ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാൻ വീണ്ടും ഉറപ്പിച്ചുപറയുന്നു, അവൻ നിയമം മുഴുവനും പാലിക്കാൻ കടപ്പെട്ടവനാണ്. നിയമത്തിലാണു നിങ്ങൾ നീതിമത്‌കരിക്കപ്പെടുന്നത് എന്നു കരുതുന്നെങ്കിൽ ക്രിസ്തുവിനോടുള്ള നിങ്ങളുടെ ബന്ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. കൃപാവരത്തിൽനിന്നു നിങ്ങൾ വീണുപോവുകയും ചെയ്തിരിക്കുന്നു. ഞങ്ങളാകട്ടെ, പരിശുദ്ധാത്മാവിലൂടെ വിശ്വാസംവഴി നീതി ലഭിക്കുമെന്ന പ്രത്യാശയോടെ കാത്തിരിക്കുന്നു. എന്തെന്നാൽ, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പരിച്ഛേദനമോ അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!

കർത്താവേ, അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ! അങ്ങ് വാഗ്ദാനം ചെയ്‌ത രക്ഷ എനിക്കു നല്‌കണമേ! എന്നെ അവഹേളിക്കുന്നവരോടു മറുപടി പറയാൻ അപ്പോൾ എനിക്കു കഴിയും. ഞാൻ അങ്ങയുടെ വചനത്തിലാണല്ലോ ആശ്രയിക്കുന്നത്.

കർത്താവേ, അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!

ഞാൻ അങ്ങയുടെ കല്‌പനകൾ നിരന്തരം എന്നേക്കും പാലിക്കും. അങ്ങയുടെ കൽപനകൾ തേടുന്നതുകൊണ്ട് ഞാൻ സ്വതന്ത്രമായി വ്യാപരിക്കും.

കർത്താവേ, അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!

അങ്ങയുടെ പ്രമാണങ്ങളിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു; ഞാൻ അവയെ അത്യധികം സ്നേഹിക്കുന്നു. ഞാൻ അങ്ങയുടെ പ്രമാണങ്ങൾ ആദരിക്കുന്നു; ഞാൻ അവയെ സ്നേഹിക്കുന്നു; ഞാൻ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കുന്നു.

കർത്താവേ, അങ്ങയുടെ കാരുണ്യം എന്റെമേൽ ചൊരിയണമേ!

അല്ലേലൂയാ!

അല്ലേലൂയാ! (ഹെബ്രാ 4:12). ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ്; ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോ ഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്‌ധമായിരിക്കും)

അക്കാലത്ത്, യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ഫരിസേയൻ തന്റെ കൂടെ ഭക്‌ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവൻ പ്രവേശിച്ച് ഭക്ഷണത്തിനിരുന്നു. ഭക്ഷണത്തിനു മുമ്പ് അവൻ കഴുകി ശുദ്‌ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയൻ അദ്ഭുതപ്പെട്ടു. അപ്പോൾ കർത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറംകഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ, കവർച്ചയും ദുഷ്‌ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭോഷൻമാരേ, പുറം നിർമിച്ചവൻ തന്നെയല്ലേ അകവും നിർമിച്ചത്? നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്‌ധമായിരിക്കും.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.