സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ വൈദീകൻ ഫാ. സാജൻ ആന്റണി മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. നെയ്യാറ്റിൻകര രൂപതയിൽ ഡോക്ടറേറ്റ് ബിരുദം നേടുന്ന ഇരുപത്തിയഞ്ചാമത്തെ വൈദികനാണു അദ്ദേഹം.
2022-ലാണു ഡോ.സാജൻ അന്റെണി ഡെൽഹിയിലെ S R യൂണിവേഴ്സിറ്റിയിൽ മനശാസ്ത്രത്തിൽ ഗവേഷണത്തിനായി പ്രവേശനം നേടിയത്. തുടർന്ന് “Internet Addiction and its Relationship to Depression, Anxiety, Stress and Well-Being among Young University Students in Kerala” എന്ന വിഷയത്തിൽ നടത്തിയ ആഴമായ പഠനത്തിനു ശേഷം 2026 ഒക്ടോബർ 9-ന് ഗവേഷണം പൂർത്തിയാക്കി പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു. കേരളത്തിലെ യുവ സർവകലാശാലാ വിദ്യാർത്ഥികളിൽ ഇന്റർനെറ്റ് ഉപയോഗത്തിന്റെ സ്വഭാവവും വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം, മാനസിക ക്ഷേമം എന്നിവയുമായി പുലർത്തുന്ന ബന്ധവുമാണ് ഗവേഷണത്തിലൂടെ അദ്ദേഹം പഠിച്ചത്.
നിലവിൽ പയറ്റുവിള ഹോളി റോസറി പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചുവരുന്നു.
കൊളവുപാറ, ഏതൻ, ഉരുവിലാങ്കോട് വീട്ടിൽ ശ്രീ.യേശുദാസ്, ശ്രീമതി സിസിലി എന്നിവരാണു റവ.ഡോ.സാജൻ ആന്റണിയുടെ മാതാപിതാക്കൾ. സന്ധ്യാ ദാസ് സഹോദരിയും ടോണി ലോനപ്പൻ സഹോദരീ ഭർത്താവും ജ്യോതി മരിയ ടോണി സഹോദരീ പുത്രിയുമാണു.
കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി സ്പിരിച്ച്വൽ കൗൺസലിംഗ്, തെറാപ്പ്യൂട്ടിക് കൗൺസലിംഗ് തുടങ്ങിയ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചുവരുന്നുണ്ട്. വൈദിക ശുശ്രൂഷയോടൊപ്പം മനശാസ്ത്രപരമായ അറിവും കൗൺസലിംഗ് അനുഭവവും സമന്വയിപ്പിച്ചുകൊണ്ട് വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും സഹായകരമായ സേവനം നൽകുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഫാദർ സാജൻ ആന്റണിക്ക് നെയ്യാറ്റിൻകര രൂപതയുടെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.




