ജയന്തി
ഉണ്ടൻകോട്: ഉണ്ടൻകോട് ഫെറോനയിൽ ബൈബിൾ കമ്മീഷന്റെയും വിശ്വാസ പരിശീലന കമ്മീഷന്റെയും നേതൃത്വത്തിൽ ബൈബിൾ കലോത്സവം സംഘടിപ്പിച്ചു. ഒക്ടോബർ 10 ശനിയാഴ്ച ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം അജപാലന ശുശ്രൂഷ ഫൊറോന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ഫൊറോന വികാരി ഫാ.ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു.
ഫാ. A.S. പോൾ, ഫാ.സുജിൻ. ഫാ.അരുൺ പി ജിത്ത്, ഫാ.സെബാസ്റ്റ്യൻ, ഫാ.M.K. ക്രിസ്തുദാസ്, ഫാ.അരുൺകുമാർ,ഫാ.റോബിൻ സി. പീറ്റർ, ഫാ.തോമസ് ജൂസ, ഫൊറോന ആനിമേറ്റർ ശ്രീമതി ജയന്തി, വിശ്വാസ പരിശീലന കമ്മീഷൻ ഫൊറോനാ സെക്രട്ടറി ശ്രീ ജോൺ ബോസ്കോ, സിസ്റ്റർ റീന തോമസ്, ശ്രീമതി ബിന്ദു, ശ്രീമതി റീന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
6 വേദികളിലായി നടന്ന മത്സരങ്ങൾക്ക് 500 -ൽ അധികം കുട്ടികളും അധ്യാപകരും പങ്കെടുത്തു.




