വിജയനാഥ് വി.
ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോന KCYM സമിതിയുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു. ഒക്ടോബർ 11 ഞായറാഴ്ച മണ്ണൂർക്കോണം പള്ളിയിൽ നിന്ന് ആരംഭിച്ച് പേരില പള്ളിയിൽ സമാപിച്ച ജപമാല റാലി ഫാ. അരുൺ രാജ് ഡി.പി. ഫ്ലാഗ് ഓഫ് ചെയ്തു.
ഫാ.സുനിൽ ഫ്രാൻസിസ് റാലിക്ക് തുടക്കം കുറിച്ച് സന്ദേശം നൽകുകയും ഫൊറോന വികാരി ഫാ. ബിനു സമാപന സന്ദേശം നൽകുകയും ചെയ്തു. ഫാ. ഫ്രാൻഗ്ലിൻ വിക്ടർ സന്നിഹിതരായിരുന്നു. ഫൊറോനായിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി യുവജനങ്ങളാണ് റാലിയിൽ പങ്കെടുത്തത്.
ആനിമേറ്റർ ഫ്രാൻസി അലോഷ്യസ്, ഫൊറോന കെസിവൈഎം പ്രസിഡന്റ് വിനിൽ കുമാർ വി. സെക്രട്ടറി ബിബിൻ ദാസ്, മന്നൂർക്കോണം യൂണിറ്റ് പ്രസിഡന്റ് സജിൻ, പേരില യൂണിറ്റ് പ്രസിഡന്റ് അരുൺ. തുടങ്ങിയവർ നേതൃത്വം നൽകി.




