സുരേഷ് കുമാർ ഡി. റ്റി.
മാവിളകടവ് : മാവിളകടവ് വിശുദ്ധ ജോൺ മരിയവിയാനി ഇടവകയിൽ ലിറ്റിൽവേ ദിനാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 6 ന് നടന്ന ദിവ്യബലിയിൽ ഇടവക സഹവികാരി ഫാ. പ്രശാന്ത് മുഖ്യകാർമികനായി.
ദിവ്യബലിയിൽ കൊച്ചുത്രേസ്യ പുണ്യവതിയുടെ ചെറുചിത്രങ്ങളും വഹിച്ചുകൊണ്ട് പ്രദക്ഷിണമായി കുട്ടികൾ പങ്കെടുക്കുകയും ദിവ്യബലിയെ തുടർന്ന് സഹവികാരി ഫാ. പ്രശാന്ത് ലിറ്റിൽവേയുടെ പതാക ഉയർത്തുകയും ചെയ്തു. ലിറ്റിൽവേ വിദ്യാർത്ഥി കൊച്ചുത്രേസ്യ പുണ്യവതിയുടെ രൂപം ധരിച്ചെത്തിയത് ലിറ്റിൽവേ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
സിസ്റ്റർ.കൃപ, ലിറ്റിൽവേ റ്റീച്ചേഴ്സ്, പാരിഷ്കൗൺസിൽ അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർ ദിനാഘോഷത്തിൽ പങ്ക് ചേർന്നു.




