സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ വൈദീകനും ആറ്റുപുറം ഇടവക വികാരിയുമായ വിജിൻ എസ്. ആഞ്ചലോസിന്റെ പിതാവ് ചെങ്കൽ പാഞ്ചിവിളാകം വിബിൻ ഭവനിൽ ആഞ്ചലോസ് നിര്യാതനായി, 76 വയസായിരുന്നു. ഏതാനും ദിവസങ്ങളായി ശാരീരികാസ്വാസ്ഥ്യംമൂലം ചികിത്സയിലായിരുന്നു.
ഇന്ന് (25/11/2026) വൈകുന്നേരം 3.30 ന് കുഴിച്ചാണി സെയിന്റ് ജോസഫ് പള്ളിയിൽ മൃതസംസ്കാര കർമ്മശുശ്രൂഷകൾ നടക്കും. ദിവ്യബലിക്ക് ശേഷം വീട്ടുവളപ്പിലാണ് സംസ്ക്കാരം നടക്കുക.
ചെങ്കൽ പാഞ്ചിവിളാകം വിബിൻ ഭവനിൽ പരേതയായ ശാന്ത കെ. ആണ് ഭാര്യ. ഫാ. വിജിൻ എസ്. ആഞ്ചലോസ്, വിബിൻ, വിജിനി എന്നിവർ മക്കളും നിജു മരുമകനുമാണ്.
അഭിവന്ദ്യ സെൽവരാജൻ പിതാവും വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസണും ബിഷ്പ് എമരിത്തൂസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും അനുശോചനം രേഖപ്പെടുത്തി.



