Diocese

കെ.ആർ.എൽ.സി.ബി.സി.യുടെ ബി.സി.സി. കമ്മിഷൻ പ്രതിനിധികൾ നെയ്യാറ്റിൻകര രൂപതാ സന്ദർശനം നടത്തി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ സന്ദർശനം നടത്തി കെ.ആർ.എൽ.സി.ബി.സി. – ബി.സി.സി. കമ്മിഷൻ പ്രതിനിധികൾ. ജൂൺ 27- 28 തീയതികളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 6 രൂപതകളിൽ നിന്നായി 28 അംഗങ്ങളാണ് നെയ്യാറ്റിൻകര രൂപതയിൽ സന്ദർശനം നടത്തിയത്. ബി.സി.സി. കമ്മിഷൻ സെക്രട്ടറി ഫാ.ജോൺസൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

രൂപതയിലെ 11 ഫൊറോനകളിൽ നിന്നും ഓരോ ഇടവക തിരഞ്ഞെടുത്ത് രണ്ട് ബി.സി.സി.കൾ വീതം സന്ദർശിക്കുകയും ഇടവകയിൽ ലീഡേഴ്‌സ് മീറ്റിംഗിനെ അഭിസംബോധന ചെയ്യുകയും ചെയ്തു. കവിയാകോട്, കമുകിൻകോട്, പനയ‌ക്കോട്, ചന്ദ്രമംഗലം, പേയാട്, മാണിക്കപുരം, തിരുപുറം, ആറയൂർ, ചെമ്പൂര്, ഉണ്ടൻകോട്, ആറ്റുപുറം എന്നീ ഇടവകളിലെ 22 ബിസിസി യൂണിറ്റുകളാണ് സന്ദർശിച്ചത്.

ഇടവക സന്ദർശനത്തിന് മുന്നോടിയായി 2026 ജൂൺ 27-ന് രൂപതാ ഓഫീസിൽ ബി.സി.സി. കമ്മിഷൻ അംഗങ്ങളെ സ്വീകരിക്കുകയും വൈകുന്നേരം 3 മണിക്ക് രൂപതാ ശുശ്രൂഷാ കോർഡിനേറ്ററുടെ നേതൃത്വത്തിൽ ബി.സി.സി. കമ്മിഷൻ ടീം അംഗങ്ങളുടെയും രൂപതാ ബിസിസി കമ്മിഷൻ അംഗങ്ങളുടെയും സദ്‌വാർത്ത റിസോഴ്സ് ടീം അംഗങ്ങളുടെയും സംയുക്ത മീറ്റിംഗ് നടത്തുകയും ചെയ്തു. തുടർന്ന്, 11 ഇടവകകളിൽ നിന്നും എത്തിയ പ്രതിനിധികൾക്കൊപ്പം ബി.സി.സി. കമ്മിഷൻ അംഗങ്ങൾ തെരഞ്ഞടുക്കപ്പെട്ട ഇടവകകളിലേക്കും ബിസിസി യൂണിറ്റുകളിലേക്കും യാത്ര തിരിച്ചു.

ജൂൺ 27 ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ട ബി.സി.സി.കളിൽ സന്ദർശനം നടത്തുകയും ജൂൺ 28 ഞായറാഴ്ച അതാത് ഇടവകകളിൽ ദിവ്യബലിയിലും തുടർന്നു നടന്ന ലീഡേഴ്‌സ് മീറ്റിംഗിലും പങ്കെടുത്തശേഷമാണ് കെ.ആർ.എൽ.സി.ബി.സി.യിലെ ബി.സി. സി. കമ്മിഷൻ പ്രതിനിധി സംഘം തിരിച്ചു പോയത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.