Vatican

വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ തലപ്പത്ത് അൽമായ വനിത

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ മാധ്യമ വകുപ്പിൽ ആദ്യമായി അൽമായ വനിത പ്രീഫെക്ടായി നിയമിതയായി. മെക്സിക്കൻ സ്വദേശിയും അമേരിക്കൻ പൗരയുമായ ഡോ. മരിയ മോന്ത് സെറാത്ത് അൽവരാദോയെയാണ് ലെയോ പതിനാലാമൻ പാപ്പാ മാധ്യമ വകുപ്പിന്റെ പുതിയ പ്രീഫെക്റ്റായി നിയമിച്ചത്. നവംബർ 1 മുതലാണ് പുതിയ സ്ഥാനം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുക. മെക്സിക്കോ സിറ്റിയിൽ ജനിച്ച ഡോ. മരിയ മോന്ത് സെറാത്ത്, ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത പഠനങ്ങൾ പൂർത്തിയാക്കി. […]

Parish

തിരുപുറം ഇടവകാംഗം സംസ്ഥാനതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി

അനൂപ് എ.സി. തിരുപുറം: റോമൻ ലൈറ്റ് ചരിത്രവിളക്ക് സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും ക്യാഷ് പ്രൈസും കരസ്ഥമാക്കി തിരുപുറം ഇടവകാംഗം ലില്ലി ടീച്ചർ. മെയ് 31 ഞായറാഴ്ച്ച ദിവ്യബലിക്കു ശേഷം ഇടവക വികാരി ഫാ. ജിബിൻരാജ് ടീച്ചറിന് മൊമെന്റോ നൽകി ആദരിച്ചു. 2026 ജനുവരി 26-ന് “റോമൻ സഭയുടെ ചരിത്രപഠനം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിലാണ് സമ്മാനം കരസ്ഥമാക്കിയത്. ലോഗോസ് ക്വിസ് അടക്കം നിരവധി ക്വിസ് മത്സരങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന […]

Word of God

ആണ്ടുവട്ടം ഒൻപതാം വാരം വെള്ളി വചനവായന

ജൂൺ 05 വെള്ളി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (യേശുക്രിസ്തു‌വിനോട് ഐക്യപ്പെട്ട് വിശുദ്‌ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും.) വാത്സല്യമുള്ളവനേ, ഞാൻ പഠിപ്പിച്ച സത്യങ്ങളും എൻെറ ജീവിതരീതിയും ലക്ഷ്ഷ്യവും വിശ്വാസവും ക്‌ഷമയും സ്നേഹവും സ്ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഞാൻ സഹിച്ച പീഡനങ്ങളും കഷ്‌ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്റ്റായിലും എനിക്കു സഹിക്കേണ്ടിവന്ന മർദനങ്ങളും നീ മനസ്‌സിലാക്കിയിട്ടുണ്ട്. അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു . യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്‌ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം, […]

Word of God

ആണ്ടുവട്ടം ഒൻപതാം വാരം വ്യാഴം വചനവായന

ജൂൺ 04 വ്യാഴം ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കിൽ അവനോടുകൂടെ ജീവിക്കും) വാത്സല്യമുള്ളവനേ, എന്റെ സുവിശേഷത്തിൽ പ്രഘോഷിച്ചിട്ടുള്ളപോലെ, ദാവീദിൻെറ വംശജനും മരിച്ചവരിൽ നിന്ന് ഉയിർത്തവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക. ആ സുവിശേഷത്തിനുവേണ്ടിയാണ് ഞാൻ കഷ്ടത സഹിച്ചുകൊണ്ട് ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകൾക്കുവരെ അധീനനാകുന്നത്. എന്നാൽ, ദൈവവചനത്തിനു വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല.അതിനാൽ, തിരഞ്ഞെടുക്കപ്പെട്ടവർ യേശുക്രിസ്‌തുവിൽ ശാശ്വതവും മഹത്ത്വപൂർണവുമായ രക്‌ഷ നേടുന്നതിനുവേണ്ടി ഞാൻ എല്ലാം സഹിക്കുന്നു. ഈ വചനം വിശ്വാസയോഗ്യമാണ്: നാം […]

Parish

കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി തിരുപുറം ഇടവക

അനൂപ് എ. സി. തിരുപുറം: അറിവിന്റെ മുറ്റത്തേക്ക് കുരുന്നുമനസ്സുകളെ കൈപിടിച്ചു ഉയർത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി തിരുപുറം ഇടവക. മെയ് 31 ഞായറാഴ്ച്ച രണ്ടാമത്തെ ദിവ്യബലിക്കു ശേഷം വികാരി ഫാ. ജിബിൻ രാജ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി. ഇടവകയിലെ കുരുന്നുകളുടെ അക്ഷരം കുറിക്കൽ കാഴ്ച്ച മാതാപിതാക്കൾക്കും ഇടവകജനങ്ങൾക്കും കൗതുകമായി. സ്നേഹലാളനയോടുള്ള ഇടവക വികാരിയുടെ തലോടലും ഈ സുന്ദരനിമിഷത്തിന് കൂടുതൽ നിറമേകി. കുരുന്നുകൾക്ക് വിദ്യാഭ്യാസ സമിതി ആശംസകൾ അറിയിച്ചു. വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭം […]

General

പ്രവേശനോത്സവം സംഘടിപ്പിച്ച് വിഴവൂർ കോൺവെന്റ് സ്കൂൾ

സ്വന്തം ലേഖകൻ വിഴവൂർ: വിഴവൂർ സെന്റ് ജെമ്മാ സി.ബി.എസ്.ഇ. കോൺവെന്റ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 01 തിങ്കളാഴ്ച നടന്ന പ്രവേശനോത്സവം റിട്ടയേഡ് തഹസിൽദാർ ബാബുദാസ് സാർ ഉദ്ഘാടനം ചെയ്തു. മൈനർ സെമിനാരി പ്രീഫെക്ട് ഫാ. അജിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിഴവൂർ വാർഡ് മെമ്പർ ശ്രീമതി ഷീജ രതീഷ്, പാരീഷ് കൗൺസിൽ കോഡിനേറ്റർ ശ്രീ സന്തോഷ് വിഴവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന്‌ അസിസ്റ്റന്റ് എച്ച്.എം. പുഷ്പ സന്തോഷ് ടീച്ചർ സ്വാഗതവും ഷൈനി സെബാസ്റ്റ്യൻ ടീച്ചർ […]

Word of God

ആണ്ടുവട്ടം ഒൻപതാം വാരം ബുധൻ വചനവായന

ജൂൺ 03 ബുധൻ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (എൻ്റെ കൈവയ്‌പിലൂടെ നിനക്കു ലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണം) യേശുക്രിസ്‌തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്‌ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താൽ യേശുക്രിസ്‌തുവിൻെറ അപ്പസ്തോലനായ പൗലോസ്, പ്രേഷ്ഠ പുത്രനായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും. രാവും പകലും എൻ്റെ പ്രാർഥനകളിൽ ഞാൻ സദാ നിന്നെ സ്‌മരിക്കുമ്പോൾ, എന്റെ പിതാക്കൻമാർ ചെയ്‌തതുപോലെ നിർമലമനഃസാക്ഷിയോടുകൂടെ ഞാൻ ആരാധിക്കുന്ന ദൈവത്തിനു […]

Parish

ബിസിസി മതബോധന സംയുക്ത വാർഷികം സംഘടിപ്പിച്ച് വലിയവിള ഇടവക

സ്വന്തം ലേഖകൻ വലിയവിള: വലിയവിള ഇടവകയിൽ ബി സി സി യുടെയും മതബോധന സമിതിയുടെയും സംയുക്ത വാർഷികം നടത്തി. മെയ് 24 ഞായറാഴ്ച്ച നടന്ന വാർഷികാഘോഷം ഇടവക വികാരി ഫാ. വത്സലൻ ജോസ് ഉത്ഘാടനം ചെയ്തു, സഹവികാരി ഫാ. പ്രശാന്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക സമിതി സെക്രട്ടറി, കോ ഓർഡിനേറ്റർ, മതബോധന H M, അജപാലന സെക്രട്ടറി എന്നിവർ വാർഷികാഘോഷത്തിനു ആശംസ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Word of God

ആണ്ടുവട്ടം ഒൻപതാം വാരം ചൊവ്വ വചനവായന

ജൂൺ 02 ചൊവ്വ വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (പുതിയ ആകാശവും പുതിയ ഭൂമിയും നാം കാത്തിരിക്കുന്നു) പ്രിയപ്പെട്ടവരേ, ആകാശം തീയിൽ വെന്തു നശിക്കുകയും മൂലപദാർഥങ്ങൾ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനം പ്രതീക്‌ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിൻ. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു. ആകയാൽ പ്രിയപ്പെട്ടവരേ, ഇവ പ്രതീക്‌ഷിച്ചുകൊണ്ട് കളങ്കവും കറയും ഇല്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി നിങ്ങൾ അവനു കാണപ്പെടാൻ വേണ്ടി ഉത്സാഹിക്കുവിൻ. നമ്മുടെ കർത്താവിന്റെ ദീർഘക്‌ഷമ രക്‌ഷാകരമാണെന്നു […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.