Diocese

പള്ളോട്ടിൻ സഭംഗം ഫാ.ജെയിംസ് SAC പൗരോഹിത്യപട്ടം സ്വീകരിച്ചു

സ്വന്തം ലേഖകൻ

ആറയൂർ: ആറയൂർ വിശുദ്ധ എലിസബത്ത് ഇടവകയിൽ പള്ളോട്ടിൻ സഭംഗം ഡീക്കാൻ ജെയിംസ് പൗരോഹിത്യപട്ടം സ്വീകരിച്ചു. മെയ് 02 ശനിയാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിൽ നിന്നുമാണ് തിരുപ്പട്ടം സ്വീകരിച്ചത്. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് നവ വൈദീകന് ആശംസകൾ അർപ്പിച്ചു.

ആറയൂർ വിശുദ്ധ എലിസബത്ത് ഇടവകയിലെ ജോർജ്‌ – ക്രിസ്റ്റിഭായി ദമ്പതികളുടെ മകനായ് 1997 ഓഗസ്റ് 28 ന് ജനിച്ചു. പൊറ്റയിൽകട ഹോളിക്രോസ് എൽ.പി.എസ്, സെന്റ് ജോസഫ് യു.പി.എസ്., കുളത്തൂർ ഗവണ്മെന്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

2014 ജൂൺ 17 ന് പള്ളോട്ടുഗിരി മൈനർ സെമിനാരിയിൽ വൈദികപരിശീകലനത്തിനായ് പ്രവേശിച്ചു. 2017-18 കാലയളവിൽ നോവിഷിയേറ്റ് പൂർത്തിയാക്കി നാഗ്പൂർ സെന്റ് ചാൻസ് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മൈസൂർ പ്രബോധന പള്ളോട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 2025 മെയ് 31 ന് നിത്യവൃതവാഗ്ദാനവും നടത്തി. 2025 ജൂൺ 29 ന് അഭിവന്ദ്യ ബെർണാഡ് മോറസ് പിതാവിൽ നിന്ന് ശുശ്രുഷാപട്ടം സ്വീകരിച്ചു.

രൂപതയിൽ നിന്നും പള്ളോട്ടിൻ സഭയിൽ നിന്നും നിരവധി വൈദികരും സന്യസ്തരും അൽമായ വിശ്വാസികളും ഫാ. ജെയിംസിന്റെ പൗരോഹിത്യ സ്വീകരണത്തിൽ പങ്കുചേർന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.