സ്വന്തം ലേഖകൻ
വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അജപാലന സന്ദർശനം നടത്തി രൂപതാധ്യക്ഷൻ ഡി.സെൽവരാജൻ പിതാവ്. മെയ് 03 ഞായറാഴ്ച രാവിലെ നടന്ന ആഘോഷകരമായ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ ഡി.സെൽവരാജൻ മുഖ്യകാർമികനും ഇടവക വികാരി മോൺ. ജോസ് റാഫേൽ, സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ എന്നിവർ സഹകാർമികരുമായി.
ഇടവക അജപാലന സന്ദർശനത്തിന്റെ ഭാഗമായി രൂപതാധ്യക്ഷൻ സെൽവരാജൻ പിതാവിൽ നിന്നും 118 ഇടവകാംഗങ്ങൾ സ്ഥാര്യലേപന കൂദാശ സ്വീകരിച്ചു. ഇടവകയുടെ ‘കനിവ് കാരുണ്യ ഫൗണ്ടേഷൻ’ രൂപതാധ്യക്ഷൻ ഉത്‌ഘാടനം ചെയ്തു.
തുടർന്ന് ഉച്ചയ്ക്കുശേഷം 2 മണിമുതൽ രൂപതാധ്യക്ഷൻ സെൽവരാജൻ പിതാവിന്റെ നേതൃത്വത്തിൽ നടന്ന പരിഷ്‌കൗൺസിലിൽ ഇടവക വികാരി മോൺ. ജോസ് റാഫേൽ, സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ, പരിഷ്‌കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്ത് ശുശ്രുഷ സമിതി സെക്രെട്ടറിമാർ റിപ്പോർട്ട് അവതരിപ്പിച്ചു.




