റോജൽ ആർ .എൽ
പേരയം: പേരയം സെന്റ് മേരീസ് പള്ളിയിയിൽ തിരുനാൾ തിരുനാൾ മഹോത്സവത്തിന് സമാപനമായി.മെയ് 03 ഞായറാഴ്ച നടന്ന സമാപന സമൂഹദിവ്യബലിയിൽ റവ. ഫാ. ജോയ് മത്യാസ് ദിവ്യബലിയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. .റവ. ഫാ. സേവ്യർ തങ്കച്ചൻ വചനസന്ദേശം നൽകി.
തിരുന്നാൾ സമാപന ദിനം ഇടവക ദിനമായി ആചരിക്കുകയും ഇടവകാംഗങ്ങൾ ഒരുമിച്ച് ദിവ്യബലിയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു ഇടവക വികാരി റവ. ഫാ. അനുജോ ജോർജ്ജ് തിരുനാൾ മഹോത്സവം വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
തുടർന്ന് ബിഷപ്പ് പെരേര ജൂബിലി മെമ്മോറിയൽ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ഫാ. ഫ്രാൻസിസ് സേവ്യർ മെമ്മോറിയൽ ഹയർ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.
ദിവ്യബലിയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. അനുജോ ജോർജ്ജ് കൊടിയിറക്കുകയും സ്നേഹവിരുന്നോടെ തിരുനാൾ മഹോത്സവത്തിന് സമാപനം കുറിക്കുകയും ചെയ്തു.




