Word of God

ആണ്ടുവട്ടം പതിനെട്ടാം വാരം തിങ്കൾ വചനവായന

ആഗസ്റ്റ് 03 തിങ്കൾ

ഒന്നാം വായന

ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ഹനനിയാ, ശ്രെദ്ധിക്കുക. കർത്താവ് നിന്നെ അയച്ചതല്ല.വ്യർഥമായ പ്രത്യാശ നീ ജനത്തിനു നല്‌കി)

യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാംവർഷം അഞ്ചാംമാസം ആസൂറിൻ്റെ പുത്രനും ഗിബയോണിലെ പ്രവാചകനുമായ ഹനനിയാ ദേവാലയത്തിൽവച്ച് പുരോഹിതൻമാരുടെയും ജനത്തിന്റെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു: ഇസ്രായേലിൻെറ ദൈവമായ സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ഞാൻ ബാബിലോൺരാജാവിന്റെ നുകം തകർത്തുകളയും. ബാബിലോൺരാജാവ് നബുക്കദ്‌നേസർ ദേവാലയത്തിൽനിന്നു ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വർഷത്തിനകം ഞാൻ തിരിയെ കൊണ്ടുവരും. യുദാരാജാവായ യഹോയാക്കിമിന്റെ പുത്രൻ യക്കോണിയായെയും ബാബിലോണിലേക്കു കൊണ്ടുപോയ യൂദായിലെ എല്ലാ തടവുകാരെയും ഞാൻ ഇവിടേക്ക് തിരിയെക്കൊണ്ടുവരും. ഞാൻ ബാബിലോൺ രാജാവിന്റെ നുകം തകർക്കും കർത്താവ് അരുൾചെയ്യുന്നു.

അപ്പോൾ ജറെമിയാ പ്രവാചകൻ പുരോഹിതൻമാരുടെയും ദേവാലയത്തിൽ കുടിയിരുന്ന ജനത്തിന്റെയും മുൻപാകെ ഹനനിയാ പ്രവാചകനോടു പറഞ്ഞു: അങ്ങനെ സംഭവിക്കട്ടെ; ദേവാലയത്തിലെ ഉപകരണങ്ങളെയും സകല അടിമകളെയുംബാബിലോണിൽ നിന്ന് ഇങ്ങോട്ടു കൊണ്ടുവരും എന്ന നിന്റെ പ്രവചനം കർത്താവ് നിറവേറ്റട്ടെ. എന്നാൽ, ഞാൻ ഇപ്പോൾ നിന്നോടും ജനത്തോടും പറയുന്ന ഈ വചനം ശ്രവിക്കുക. എനിക്കും നിനക്കും മുൻപ് പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകൻമാർ അനേകദേശങ്ങൾക്കും പ്രബലരാഷ്ട്രങ്ങൾക്കുമെതിരായി യുദ്‌ധവും ക്ഷാമവും പകർച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവചിച്ചു. സമാധാനം പ്രവചിക്കുന്ന പ്രവാചകൻ യഥാർഥത്തിൽ കർത്താവാൽ അയയ്ക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവൻ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്.

അപ്പോൾ ഹനനിയാപ്രവാചകൻ ജറെമിയാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട് ജനത്തോടു പറഞ്ഞു. കർത്താവ് അരുൾചെയ്യുന്നു: ഇങ്ങനെ തന്നെ ബാബി ലോൺരാജാവായ നബുക്കദ്‌നേസറിൻ്റെ നുകം എല്ലാ ജനതകളുടെയും കഴുത്തിൽനിന്നു രണ്ടുവത്‌സരത്തിനകം ഞാൻ ഒടിച്ചു കളയും. അപ്പോൾ ജറെമിയാപ്രവാചകൻ അവിടം വിട്ടു പോയി.

ജറെമിയാ പ്രവാചകന്റെ കഴുത്തിൽനിന്ന് ഹനനിയാ പ്രവാചകൻ നുകം ഒടിച്ചുകളഞ്ഞതിനുശേഷം, ജറെമിയായ്ക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി: ഹനനിയായോടു ചെന്നു പറയുക, കർത്താവ് അൾചെയ്യുന്നു: നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; പകരം ഞാൻ ഇരുമ്പുകൊണ്ടുള്ള നുകം ഉണ്ടാക്കും. ഇസ്രായേലിൻെറ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ബാബിലോൺ രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുന്നതിന് അടിമത്തത്തിന്റെ ഇരുമ്പുനുകം ഞാൻ സകല ജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു. അവർ അവനെസേവിക്കും; വയലിലെ മൃഗങ്ങളെപ്പോലും ഞാൻ അവനു കൊടുത്തിരിക്കുന്നു. അനന്തരം ജറെമിയാ പ്രവാചകൻ ഹനനിയാ പ്രവാചകനോടു പറഞ്ഞു: ഹനനിയാ, ശ്രദ്‌ധിക്കുക, കർത്താവ് നിന്നെ അയച്ചതല്ല. വ്യർഥമായ പ്രത്യാശ നീ ജനത്തിനു നല്കി. അതുകൊണ്ട് കർത്താവ് അരുൾചെയ്യുന്നു: നിന്നെ ഞാൻ ഭൂമുഖത്തുനിന്നു നീക്കിക്കളയും; ഈ വർഷംതന്നെ നീ മരിക്കും. എന്തെന്നാൽ, നീ കർത്താവിനെ ധിക്കരിക്കാൻ പ്രേരണ നല്കി. ആ വർഷം ഏഴാംമാസം ഹനനിയാ പ്രവാചകൻ മരിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ.

തെറ്റായ മാർഗങ്ങൾ എന്നിൽനിന്ന് അകറ്റണമേ! കാരുണ്യ പൂർവം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കണമേ! സത്യ ത്തിൻറെ വചനം എൻ്റെ അധരങ്ങളിൽനിന്നു നിശ്ശേഷം എടുത്തുകളയരുതേ! അങ്ങയുടെ കല്പ‌നകളിലാണല്ലോ ഞാൻ പ്രത്യാശയർപ്പിക്കുന്നത്.

ദൈവമേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ.

അങ്ങയുടെ ഭക്‌തർ എന്നിലേക്കു തിരിയട്ടെ! അങ്ങനെ, അവർ അങ്ങയുടെ കല്‌പനകൾ അറിയട്ടെ! ഞാൻ ലജ്ജിതനാകാതിരിക്കേണ്ടതിന് എൻെറ ഹൃദയം അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ കുറ്റമറ്റതായിരിക്കട്ടെ!

ദൈവമേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ.

ദുഷ്‌ടർ എന്നെ നശിപ്പിക്കാൻ പതിയിരിക്കുന്നു; എന്നാൽ, ഞാൻ അങ്ങയുടെ കല്‌പനകളെപ്പറ്റി ചിന്തിക്കുന്നു. അവിടന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട് ഞാൻ അങ്ങയുടെ കല്‌പനകളിൽ നിന്നു വ്യതിചലിച്ചില്ല.

ദൈവമേ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ.

അല്ലേലൂയാ !

അല്ലേലൂയാ! (മത്താ 4:4b). മനുഷ്യൻ അപ്പംകൊണ്ടു മാത്രമ ല്ല, ദൈവത്തിന്റെ്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവൻ സ്വർഗത്തിലേക്കുനോക്കി, ആശീർവദിച്ച്, അപ്പം മുറിച്ച്, ശിഷ്യൻമാരെ ഏല്പ‌ിച്ചു. അവർ അത് ജനങ്ങൾക്കു വിളമ്പി)

അക്കാലത്ത്, സ്നാപകയോഹന്നാൻെറ മരണത്തെപ്പറ്റി കേട്ടപ്പോൾ യേശു അവിടെനിന്നു പിൻവാങ്ങി, വഞ്ചിയിൽ കയറി, തനിച്ച് ഒരു വിജനസ്‌ഥലത്തേക്കു പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്നു കാല്‌നടയായി അവനെ പിന്തുടർന്നു. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേൽ അവന് അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവൻ സുഖപ്പെടുത്തി. സായാഹ്നമായപ്പോൾ ശിഷ്യൻമാർ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്‌ഥലമാണ്; നേരം വൈകിയുമിരിക്കുന്നു. ഗ്രാമങ്ങളിൽപോയി തങ്ങൾക്കു ഭക്ഷണം വാങ്ങാൻ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കുക. എന്നാൽ യേശു പറഞ്ഞു: അവർ പോകേണ്ടതില്ല; നിങ്ങൾ തന്നെ അവർക്കു ഭക്‌ഷണം കൊടുക്കുവിൻ. അവർ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ. അവൻ പറഞ്ഞു: അത് എന്റെ അടുത്തു കൊണ്ടുവരുക. അവൻ ജനക്കൂട്ടത്തോടു പുല്‌ത്തകിടിയിൽ ഇരിക്കാൻ കല്പ്‌പിച്ചശേഷം ആ അഞ്ചപ്പവും രണ്ടു മത്സ്യവും എടുത്ത്, സ്വർഗത്തിലേക്കുനോക്കി, ആശീർവദിച്ച്, അപ്പം മുറിച്ച്, ശിഷ്യൻമാരെ ഏല്പിച്ചു . അവർ അതു ജനങ്ങൾക്കു വിളമ്പി, അവരെല്ലാവരും ഭക്ഷ്‌ഷിച്ചു തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറയെ അവർ ശേഖരിച്ചു. ഭക്ഷ്ഷിച്ചവർ സ്ത്രീകളും കുട്ടികളുമൊഴികേ അയ്യായിരത്തോളം പുരുഷൻമാർ ആയിരുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.