Forane Parish

വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തീർത്ഥാടന സ്വാഗതസംഘം രൂപീകരിച്ചു.

സ്വന്തം ലേഖകൻ

വ്ലാത്താങ്കര: മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ഈ വർഷത്തെ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഇടവകാരി ഫാ. ജോയ് സി. അധ്യക്ഷതവഹിച്ച യോഗം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. ഉഷകുമാരി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഓരോ ഡിപ്പാർട്ട്മെന്റുകളും തീർത്ഥാടനത്തോടനുബന്ധിച്ച് ചെയ്തുതരേണ്ട സഹായങ്ങൾ ഇടവക വികാരി വിശദീകരിക്കുകയും കൗൺസിൽ സെക്രട്ടറി ശ്രീ സി.വി.ലാൽ ഇടവക ചരിത്രം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന്, ഓരോ ഡിപ്പാർട്ട്മെന്റുകളും ചെയ്യുന്ന കാര്യങ്ങൾ വിശദീകരിച്ച് നൽകി.

ഗ്രാമോത്സവമായി നടക്കുന്ന തീർത്ഥാടനത്തിന് രാഷ്ട്രീയ സാമൂഹിക നേതാക്കൾ നിർലോഭമായ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്‌.

ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. സോമരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശ്രീ. പ്രാണകുമാർ, ശ്രീ വെൻ ഡാർവിൻ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ.ലിജു മോഹൻ കുമാർ, ഗ്രാമ പഞ്ചായത്തു മെമ്പർമാരായ ശ്രീകുമാർ, അനിത വിജയൻ, ഷീജ റാണി, അഡ്വ. വിശാഖ്, മേരി ജോസി, കോൺഗ്രസ് നേതാക്കളായ ബി. ഭുവനചന്ദ്രൻ നായർ, ഉദിയൻകുളങ്ങര പി. ഗോപാലകൃഷ്ണൻ നായർ, എം.ആർ. സൈമൺ, വട്ടവിള വിജയൻ, അഡ്വ. ശക്തിധരൻ, ജെ. നിർമ്മല കുമാരി, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്‌. സന്തോഷ് കുമാർ, ബിജെപി ചെങ്കൽ മേഖല പ്രസിഡന്റ് കോയിക്കൽ സൂരജ്, വിവിധ വകുപ്പ് മേധാവികൾ, റവ. സാബു എബ്രഹാം, റവ.സി. ഡെയ്സി ആന്റണി, ഇടവക കൗൺസിൽ അംഗങ്ങൾ, മുൻ കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിന്റെ രക്ഷാധികാരിയായി ഫാ. ജോയി സി, ചെയർമാനായി നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.ശക്തൻ, ഉദ്യോഗസ്ഥരുടെ പ്രതിനിധിയായി എക്സൈസ് ഇൻസ്പെക്ടർ ശ്രീ ലതീഷ്, തദ്ദേശസ്വയംഭരണ വിഭാഗത്തിൽ നിന്ന് ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സോമരാജൻ തുടങ്ങി 251 അംഗങ്ങൾ അടങ്ങുന്ന സ്വാഗത സംഘത്തിനാണ് രൂപം നൽകിയത്.

യോഗത്തിന് തീർത്ഥാടന കമ്മറ്റിയുടെ ജനറൽ കൺവീനർ ചെങ്കൽ വിൻസെന്റ് സ്വാഗതവും ഇടവക അക്കൗണ്ടന്റ് ഡി. ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.