Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ വചനവായന

സെപ്റ്റംബർ 13 ഞായർ ഒന്നാം വായന പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (അയല്ക്കാരന്റെ തിന്മകൾ ക്ഷമിച്ചാൽ, നീ പ്രാർഥിക്കുമ്പോൾ നിന്റെ പാപങ്ങളും ക്ഷമിക്കപ്പെടും) കോപവും ക്രോധവും ക്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ട‌നോടുകൂടെയുണ്ട്.പ്രതികാരം ചെയ്യുന്നവനോട് കർത്താവ് പ്രതികാരം ചെയ്യും; അവിടന്ന് അവന്റെ പാപം മറക്കുകയില്ല.അയല്ക്കാരന്റെ തിൻമകൾ ക്‌ഷമിച്ചാൽ, നീ പ്രാർഥിക്കുമ്പോൾ നിന്റെ പാപങ്ങളും ക്‌ഷമിക്കപ്പെടും.അയലിക്കാരനോടു പക വച്ചുപുലർത്തുന്നവന് കർത്താവിൽ നിന്നു കരുണ പ്രതീക്‌ഷിക്കാമോ?തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവൻ പാപമോചനത്തിനുവേണ്ടി പ്രാർഥിക്കുന്നതെങ്ങനെ?മർത്ത്യൻ വിദ്വേഷംവച്ചുകൊണ്ടിരിക്കുന്നെങ്കിൽ അവന്റെ പാപങ്ങൾക്ക് ആര് പരിഹാരം ചെയ്യും?ജീവിതാന്തമോർത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും […]

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം ശനി വചനവായന

സെപ്റ്റംബർ 12 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ്) എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരേ, വിഗ്രഹാരാധനയിൽനിന്ന് ഓടിയകലുവിൻ. വിവേകമതികളോടെന്നപോലെ ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ പറയുന്നതു നിങ്ങൾതന്നെ വിധിക്കുവിൻ.നാം ആശീർവദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തു‌വിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളൂ. അതിനാൽ, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ […]

Parish

അറിവ് പകർന്ന് നല്കുന്നവരെ ആദരിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്‌ നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന പിറ്റിഎയുടെ നേതൃത്വത്തിൽ അറിവ് പകർന്ന് നല്കുന്നവരെ ആദരിച്ചു. സെപ്റ്റംബർ 06 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഫാ. ജറോം സത്യൻ, ഫാ. രാജേഷ് എസ്. കുറിച്ചിയിൽ എന്നിവർ ചേർന്നാണ് ആദരവ് നൽകിയത്. ഇടവക മീഡീയ മിനിസ്ട്രിയുടെ “റബ് ബോനി ” പഠന ക്ലാസ് നയിക്കുന്ന ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിനെ ഫാ. ജറോം സത്യൻ മെമ്മോന്റോ നല്കിയും പേരൻസ് […]

Parish

തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്ത് പൊൻവിള ഇടവക

എ.ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളി തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. സെപ്റ്റംബർ 06 ഞായറാഴ്ച്ച ദിവ്യബലിയെ തുടർന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പ്രകാശനകർമ്മം നിർവ്വഹിച്ചു. പൊൻവിള ഇടവകയുടെ 24 -ാം തിരുനാൾ സെപ്റ്റംബർ 18 ന് കൊടിയേറി തിരുനാൾ ദിനമായ 27 ന് സമാപിക്കും. സെപ്റ്റംബർ 19 രാവിലെ 9.30 ന് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ ഡീക്കൻ വിനീഷിന്റെ പൗരോഹിത്യ സ്വീകരണം നടക്കും. […]

Parish

പെൺകുട്ടിക്കളുടെ ദിനം ആചരിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ നീഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ദിനാചരണം സംഘടിപ്പിച്ചു. സെപ്‌റ്റംബർ 6 ഞായറാഴ്ച രാവിലെ 11 ന് പെൺകുട്ടികൾക്കായി സംഘടിപ്പിച്ച സെമിനാർ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു. പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ഡോ.അജന്താ ടൈറ്റസ് ക്ലാസ് നയിച്ചു. 10 വയസ് മുതൽ 15 വയസ് വരെയുള്ള പെൺകുട്ടിക്കൾക്ക് തീയിൽ വേവിക്കാത്ത […]

Parish

കുരിശടി തിരുനാൾ ആഘോഷിച്ചു.

അനീഷ് ആനപ്പാറ: ആനപ്പാറ ഇടവകയുടെ ഭാഗമായ നെല്ലിശ്ശേരി വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ കുരിശടിയുടെ തിരുനാൾ ആഘോഷിച്ചു. സെപ്‌റ്റംബർ 08 ചൊവ്വാഴ്ച വൈകുന്നേരം 5:00 മണിക്ക് ജപമാലയോടു കൂടി ആരംഭിച്ച തിരുകർമ്മങ്ങൾക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ പീറ്റർ മുഖ്യകാർമികനായി. സഹ വികാരി ഫാ. അരുൺ പി ജിത്ത് സഹ കാർമീകനും ഫാ. ജറാൾഡ് മത്യാസ് വചന സന്ദേശവും നൽകി. ഇടവക വിശ്വാസികൾ ഭക്തിപൂർവ്വം പങ്കുചേർന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് സ്നേഹവിരുന്നോടു കൂടി സമാപനമായി.

Parish

മാവിളക്കടവ് ഇടവകയിൽ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു

സുരേഷ് കുമാർ ഡി.റ്റി. മാവിളക്കടവ്: മാവിളക്കടവ് വി.ജോണ്‍ മരിയവിയാനി പള്ളിയിൽ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച രാവിലെ 5.30 ന് നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയിൽ ഇടവക വികാരി ഫാ.വത്സലൻ ജോസ് മുഖ്യകാർമികനായി. ശാന്തി ഭവന്‍ കോണ്‍വെന്റെ സിസ്റ്റേഴ്സിന്റെ മധ്യസ്ഥയായ ഉണ്ണി മേരിയുടെ തിരുനാൾ ആഘോഷത്തിൽ പ്രതിനിധിയായി സിസ്റ്റര്‍. കൃപ പങ്കെടുത്തു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്ക്‌വച്ചു.

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം വെള്ളി വചനവായന

സെപ്റ്റംബർ 11 വെള്ളി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (എല്ലാവരെയും രക്ഷിക്കാൻവേണ്ടി ഞാൻ എല്ലാവർക്കും എല്ലാമായി) സഹോദരരേ, ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം! ഞാൻ സ്വമനസ്‌സാ ഇതു ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കിൽ മറ്റാരുടെയോ നിയോഗമനുസരിച്ചാണു ചെയ്യുന്നത്. അപ്പോൾ എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നല്‌കുന്ന അവകാശം പൂർണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള […]

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം വ്യാഴം വചനവായന

സെപ്റ്റംബർ 10 വ്യാഴം ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (അവരുടെ ദുർബല മനസ്‌സാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു) സഹോദരരേ, അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്നേഹമോ, ആത്മീയോത്കർഷം വരുത്തുന്നു. അറിവുണ്ടെന്നു ഭാവിക്കുന്നവൻ അറിയേണ്ടത് അറിയുന്നില്ല. എന്നാൽ, ദൈവം തന്നെ സ്നേ ഹിക്കുന്നവനെ അംഗീകരിക്കുന്നു. വിഗ്രഹങ്ങൾക്കർപ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കിൽ, ലോകത്തിൽ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ – അങ്ങനെ പല ദേവൻമാരും […]

Parish

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു

പുഷപലത ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര സെന്റ് മേരീസ് പളളിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് “ഗുരുവന്ദനം” എന്ന പേരിൽ അധ്യാപകരെ ആദരിച്ചു. ഇടവക വികാരി ഫാ. രതീഷ് മാർക്കോസ്, ഫാ. സുരേഷ് എന്നിവർ അധ്യാപകർക്ക് ആദരവ് നൽകി. KLCWA യുടെ നേതൃത്വത്തിൽ 50 സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ; വിരമിച്ച അധ്യാപകർ; മതബോധന അധ്യാപകർ തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിച്ചത്. അറിവും മൂല്യങ്ങളും പകർന്നു നൽകി സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന മഹത്തായ പങ്കിനെ ചടങ്ങിൽ അനുസ്മരിച്ചു. ബിസിസി കോഡിനേറ്റർ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.