ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ നീഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ദിനാചരണം സംഘടിപ്പിച്ചു. സെപ്‌റ്റംബർ 6 ഞായറാഴ്ച രാവിലെ 11 ന് പെൺകുട്ടികൾക്കായി സംഘടിപ്പിച്ച സെമിനാർ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു.
പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് ഡോ.അജന്താ ടൈറ്റസ് ക്ലാസ് നയിച്ചു. 10 വയസ് മുതൽ 15 വയസ് വരെയുള്ള പെൺകുട്ടിക്കൾക്ക് തീയിൽ വേവിക്കാത്ത ഭക്ഷണം തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.
നിഡ്സ് സെക്രട്ടറി ബേബി മേരി ഷൈല, ഫെറോന ആനിമേറ്റർ ക്രിസ്റ്റ്ൽ ബായി, നിഡ്സ് ഭാരവാഹികൾ എന്നിവർ ദിനാചരണത്തിന് നേതൃത്വം നല്കി.




