Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം വെള്ളി വചനവായന

ജൂൺ 19 വെള്ളി ഒന്നാം വായന രാജാക്കൻമാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (അവർ യോവാഷിനെ രാജാവായി അഭിഷേചിക്കയും രാജാവ് നീണാൾ വാഴട്ടെ എന്ന് ഉദ്ഘോഷിക്കുകയും ചെയ്തു) അക്കാലത്ത്, അഹസിയായുടെ അമ്മ അത്താലിയാ, മകൻ മരിച്ചു എന്നുകേട്ടപ്പോൾ, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു. എന്നാൽ, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായ യഹോഷേബാ, രാജകുമാരൻമാർ വധിക്കപ്പെടുന്നതിനു മുൻപ് അഹസിയായുടെ പുത്രൻ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയിൽ ഒളിപ്പിച്ചു. അങ്ങനെ അവൻ വധിക്കപ്പെട്ടില്ല. അത്താലിയായുടെ ആറുകൊല്ലത്തെ ഭരണകാലമത്രയും അവൻ കർത്താവിന്റെ ഭവനത്തിൽ ധാത്രിയോടുകൂടെ ഒളിവിൽ […]

Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം വ്യാഴം വചനവായന

ജൂൺ 18 വ്യാഴം ഒന്നാം വായന പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (ചുഴലിക്കാറ്റ് ഏലിയായെ വലയം ചെയ്തു; എലീഷായിൽ അവന്റെ ചൈതന്യം നിറഞ്ഞു) പ്രവാചകനായ ഏലിയ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകൾ പന്തംപോലെ ജ്വലിച്ചു. അവൻ അവരുടെ മേൽ ക്ഷാമം വരുത്തി; അവന്റെ തീക്‌ഷണതയിൽ അവരുടെ എണ്ണം ചുരുങ്ങി. കർത്താവിൻ്റെ വാക്കുകൊണ്ട് അവൻ ആകാശവാതിലുകൾ അടച്ചു. മൂന്നു പ്രാവശ്യം അഗ്‌നിയിറക്കി. ഏലിയാ, അദ്ഭുതപ്രവൃത്തികളിൽ നീ എത്ര മഹത്ത്വമുള്ളവൻ! അത്തരം പ്രവൃത്തികളുടെ പേരിൽ അഭിമാനിക്കാൻ കഴിയുന്നവർ മറ്റാരുണ്ട്? അത്യുന്നതൻ്റെ വാക്കുകൊണ്ട് നീ […]

Parish

പരിസ്ഥിതി ദിനം ആചരിച്ച് വട്ടപ്പാറ ഇടവക

ഷെർളി ജോസ് വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ്‌ പള്ളിയിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച ഇടവക വികാരി മോൺ. ജോസ് റാഫേൽ പരിസ്ഥിതി ദിനാഘോഷം ഉത്‌ഘാടനം ചെയ്തു. മതബോധന സമിതിയും NIDS അംഗങ്ങളും സംയുക്തമായാണ് പരിസ്ഥിതി ദിനാഘോഷത്തിന് നേതൃത്വം നൽകിയത്. സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ, പാരിഷ് കൗൺസിൽ സെക്രട്ടറി ഇസദോർ ജോയ്, NIDS സെക്രട്ടറി രാജി തുടങ്ങിയവർ സന്നിഹിതരായി.

Diocese Ministry

കേശദാന മഹായജ്ഞം: രൂപതാതല ഉദ്ഘാടനം സംഘടിപ്പിച്ചു

അരുൺ രാജ് നെയ്യാറ്റിൻകര: കെ.സി.വൈ.എം. സംസ്ഥാന സമിതി ആഹ്വാനം ചെയ്ത കേശദാന മഹായജ്ഞത്തിന്റെ നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 7 ഞായറാഴ്ച കർമ്മലമാതാമലയിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത വൈസ് പ്രസിഡൻ്റ് കുമാരി ജീന യോഹന്നാൻ എസ്. സംസ്ഥാന സെക്രട്ടറി കുമാരി ധന്യ മോഹൻരാജിന് മുടി കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. സംസ്ഥാനതല പരിസ്ഥിതി ദിനാചരണസമ്മേളന വേദിയിലാണ് കേശദാന ഉദ്ഘാടനം നടത്തപ്പെട്ടത്. നെയ്യാറ്റിൻകര രൂപതയിലെ 3 യുവതികൾ വേദിയിൽ വച്ച് തൽസമയം മുടി […]

Parish

പ്രവേശനോത്സവം ആഘോഷമാക്കി വട്ടപ്പാറ ഇടവക

ഷെർളി ജോസ് വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യയർ പള്ളിയിൽ വിശ്വാസ പരിശീലന സമിതിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ആഘോഷമാക്കി. ജൂൺ 07 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി മോൺ. ജോസ് റാഫേൽ മുഖ്യകാർമികനും സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ സഹകമികനായി. തുടർന്ന് നടന്ന പ്രവേശനോത്സവം ഇടവക വികാരി മോൺ ജോസ് റാഫേൽ തിരി തെളിച്ചു ഉത്‌ഘാടനം ചെയ്യുകയും കാഴ്ച്ച ലഭിച്ച പഠനോപകരണങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. മതബോധന HM വിൻസി സ്റ്റീഫന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും […]

Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം ബുധൻ വചനവായന

ജൂൺ 17 ബുധൻ ഒന്നാം വായന രാജാക്കൻമാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (ആഗ്നേയരഥം വന്നു; തത്ക്ഷണം ഏലിയാ സ്വർഗത്തിലേക്ക് ഉയർന്നു) കർത്താവ് ഏലിയായെ സ്വർഗത്തിലേക്ക് ചുഴലിക്കാറ്റിലുടെ എടുക്കാൻ സമയമായപ്പോൾ, ഏലിയായും എലീഷായും ഗിൽ ഗാലിൽനിന്നു വരുകയായിരുന്നു. അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്ക്കുക. കർത്താവ് എന്നെ ജോർദാനിലേക്ക് അയച്ചിരിക്കുന്നു. അവൻ പറഞ്ഞു: കർത്താവിനെയും അങ്ങയെയും സാക്‌ഷിയാക്കി ഞാൻ പറയുന്നു, ഞാൻ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്ര തുടർന്നു. അവർ ഇരുവരും ജോർദാനു സമീപം എത്തിയപ്പോൾ […]

Parish

വി.അന്തോണീസിൻ്റെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ സ്വർഗീയ മദ്ധ്യസ്ഥനായ വി. അന്തോണീസിൻ്റെ തിരുനാൾ ആഘോഷിച്ചു. ജൂൺ 12,13,14 തീയതികളിലായാണ് തിരുനാൾ നടന്നത്. തിരുനാളിന്റെ ആദ്യദിനമായ വെള്ളിയാഴ്ച പ്രാരംഭദിവ്യബലിയ്ക്ക് മംഗലയ്ക്കൽ ആശ്രമം സുപ്പീരിയർ ഫാ. അജിത് OCAM മുഖ്യകാർമികനാവുകയും വചനസന്ദേശം നൽകുകയും ചെയ്തു. ഇടവക വികാരി ഫാ ജോയി സാബു വൈ, സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ TOR എന്നിവർ സഹകാർമികരായി. തിരുനാളിന്റെ രണ്ടാംദിനമായ ശനിയാഴ്ച ദിവ്യബലിയ്ക്ക് ഫാ. ജിനുറോസ് […]

Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം ചൊവ്വ വചനവായന

ജൂൺ 16 ചൊവ്വ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ആഹാബ് ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു) നാബോത്തിന്റെ മരണശേഷം തിഷ്ബ്യനായ എലിയായോടു കർത്താവ് അരുൾചെയ്തു‌: നീ ചെന്നു സമരിയായിലുള്ള ഇസ്രായേൽരാജാവ് ആഹാബിനെ കാണുക. അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ എത്തിയിരിക്കുന്നു. നീ അവനോടു പറയണം: കർത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്റെ വസ്‌തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കർത്താവ് അരുൾചെയ്യുന്നു, നാബോത്തിന്റെ രക്തം നായ്ക്കൾ നക്കിക്കുടിച്ച സ്‌ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നായ്ക്കൾ നക്കിക്കുടിക്കും.ആഹാബ് ഏലിയായോടു […]

Word of God

ആണ്ടുവട്ടം പതിനൊന്നാം വാരം തിങ്കൾ വചനവായന

ജൂൺ 15 തിങ്കൾ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (അവർ നബോത്തിനെ കല്ലെറിഞ്ഞു കൊന്നു) അക്കാലത്ത്, ജസ്രേല്ക്കാരനായ നാബോത്തിന് ജസ്രേലിൽ സമരിയാരാജാവായ ആഹാബിന്റെ കൊട്ടാരത്തോടുചേർന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു. ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ നിന്റെ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്റെ സമീപമാണല്ലോ. അതിനെക്കാൾ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാൻ നിനക്കു തരാം; പണമാണു വേണ്ടതെങ്കിൽ വിലതരാം. എന്നാൽ, നാബോത്ത് പറഞ്ഞു: എൻെറ പിതൃസ്വത്ത് വില്ക്കുന്നതിന് കർത്താവ് ഇടയാക്കാതിരിക്കട്ടെ. എന്റെ പിത്യസ്വത്ത് […]

Word of God

തിരുഹൃദയതിരുനാൾ ജൂൺ 14 വചനവായന

ജൂൺ 14 ഞായർ ഒന്നാം വായന നിയമാവർത്തന പുസ്‌തകത്തിൽൽനിന്ന് (ദൈവം നിങ്ങളെ സ്നേഹിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തു) മോശ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്‌ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്ന് തന്റെ സ്വന്തം ജനമാകേണ്ടതിന് അവിടന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. കർത്താവു നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാൾ നിങ്ങൾ എണ്ണത്തിൽ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങൾ മറ്റെല്ലാ ജനതകളെയുംകാൾ ചെറുതായിരുന്നു. കർത്താവു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പിതാക്കൻമാരോടു ചെയ്ത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, തന്റെ ശക്തമായ കരത്താൽ നിങ്ങളെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.