Parish

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

സാബു വെള്ളറട: അടിക്കലം സെന്റ് ജോസഫ് ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ജൂൺ 07 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമികനും ഫാ.റെജിൻ സഹകാർമികനുമായി. സഹവികാരി ഫാ. അരുൺ പി.ജിത്ത് വചനസന്ദേശം നൽകി. രണ്ട് മാസത്തെ പരിശീലനത്തിനൊടുവിൽ ഇടവകയിലെ 07 കുട്ടികളാണ് പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചത്. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇടവക ജനങ്ങളും ഒരുമിച്ച് ആഘോഷത്തിൽ പങ്ക്ചേർന്നു.

Parish

വിശ്വാസ പരിശീലന സമിതി – ലിറ്റിൽ വേ സംയുക്ത പ്രവേശനോത്സവം നടത്തി

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന സമിതിയുടെയും ലിറ്റിൽ വേ അസോസിയേഷന്റെയും 2026-27 വർഷത്തെ സംയുക്ത പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച്ച രാവിലെ നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജോയി സാബു വൈ. മുഖ്യകാർമികനായി. ദിവ്യബലിയ്ക്ക് അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകുകയും ദിവ്യബലി മദ്ധ്യേ അധ്യാപകർ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശ്രീമതി ചെറുപുഷ്പറാണി വിശ്വാസ പരിശീലന സമിതി സെക്രട്ടറിയായി ചുമതലയേറ്റു. തുടർന്ന് ഇടവക വികാരി നഴ്സറി […]

Word of God

ആണ്ടുവട്ടം പത്താം വാരം വെള്ളി വചനവായന

ജൂൺ 12 വെള്ളി ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (മലയിൽ കർത്താവിൻ്റെ സന്നിധിയിൽ നില്ക്കുക) അക്കാലത്ത്, ഏലിയാ ദൈവത്തിൻ്റെ മലയായ ഹൊറെബിലെത്തി ഒരു ഗുഹയിൽ വസിച്ചു. അവിടെവച്ച് കർത്താവിന്റെ സ്വരം അവൻ ശ്രവിച്ചു: നീ ചെന്ന് മലയിൽ കർത്താവിന്റെ സന്നിധിയിൽ നില്ക്കുക, അവിടന്ന് അരുൾചെയ്‌തു. കർത്താവു കടന്നുപോയി. അവിടത്തെ മുൻപിൽ മലകൾ പിളർന്നും പാറകൾ തകർത്തുംകൊണ്ട് കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റിൽ കർത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കർത്താവില്ലായിരുന്നു. ഭൂകമ്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്നിയിലും കർത്താവില്ലായിരുന്നു. അഗ്‌നി അടങ്ങിയപ്പോൾ ഒരു […]

Word of God

വി. ബാർണബാസ് അപ്പസ്തോലൻ (സ്‌മരണ) വചന വായന

ജൂൺ 11 വ്യാഴം ഒന്നാം വായന അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അവൻ പരിശുദ്‌ധാത്‌മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു) അക്കാലത്ത്, വിശ്വസിച്ച വളരെപ്പേർ കർത്താവിലേക്കു തിരിഞ്ഞു. ഈ വാർത്ത ജറുസലേമിലെ സഭയിലെത്തി. അവർ ബാർ ണബാസിനെ അന്ത്യോക്യായിലേക്കയച്ചു. അവൻ ചെന്ന് ദൈവത്തിന്റെ കൃപാവരം ദർശിച്ചു സന്തുഷ്‌ടനാവുകയും കർത്താവി നോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ അവരെ ഉപദേശിക്കുകയും ചെയ്‌തു. കാരണം, അവൻ പരിശുദ്‌ധാത്‌മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകൾ കർത്താവിൻെറ അനുയായികളായിത്തീർന്നു. സാവുളിനെ അന്വേഷിച്ച് ബാർണബാസ് […]

Word of God

ആണ്ടുവട്ടം പത്താം വാരം ബുധൻ വചനവായന

ജൂൺ 10 ബുധൻ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (അങ്ങു മാത്രമാണ് ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർഥന കേൾക്കണമേ!) അക്കാലത്ത്, ആഹാബ് ഇസ്രായേൽജനത്തെയും പ്രവാചകൻമാരെയും കാർമൽമലയിൽ ഒരുമിച്ചുകൂട്ടി. ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങൾ എത്രനാൾ രണ്ടു വഞ്ചിയിൽ കാൽ വയ്ക്കും? കർത്താവാണു ദൈവമെങ്കിൽ, അവിടത്തെ അനുഗമി ക്കുവിൻ; ബാലാണു ദൈവമെങ്കിൽ അവന്റെ പിന്നാലെ പോകുവിൻ. ജനം ഒന്നും പറഞ്ഞില്ല. ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കർത്താവിന്റെ […]

Parish

ഭക്തിപൂർവ്വം ദിവ്യകാരുണ്യ തിരുനാൾ ആചരിച്ചു

മീഡിയ മിനിസ്ട്രി വലിയവിള: വലിയവിള ഇടവകയിൽ ഭക്ത്യാദരപൂർവ്വം ദിവ്യകാരുണ്യ തിരുനാൾ ആചരിച്ചു. ജൂൺ 07 ഞായറാഴ്ച നടന്ന ദിവ്യകാരുണ്യ തിരുനാൾ ദിവ്യബലിയിൽ സഹവികാരി ഫാ. പ്രശാന്ത് മുഖ്യകാർമികനായി. പ്ലാങ്കാലവിള ബി സി സി യൂണിറ്റ് നേതൃത്വം നൽകിയ തിരുനാൾ ദിവ്യബലിയിൽ യൂണിറ്റ് അംഗങ്ങളും ഇടവകാംഗങ്ങളും ഭക്തിപൂർവ്വം പങ്ക് ചേർന്നു. തുടർന്ന് പള്ളിയ്ക്ക് ചുറ്റുമായി ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഇടവക അജപാലന സമിതി, യൂണിറ്റ് അംഗങ്ങൾ, ഗായകസംഘം, അൾത്താര ബാലകർ, സിസ്റ്റേഴ്സ്, ഉപദേശി, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ […]

Parish

കടയിവിള ഇടവകയിൽ മതബോധന പ്രവേശനോത്സവം നടത്തി

പോൾ കടയിവിള: കടയിവിള സെന്റ് ജോർജ് കടയിവിള ഇടവകയിൽ 2026-27 അധ്യയന വർഷത്തെ മതബോധന പ്രവേശനോത്സവം നടത്തി. ജൂൺ 7 ഞായറാഴ്ച രാവിലെ 6 മണിക്ക് ദിവ്യബലിയോടു കൂടെ ആരംഭിച്ച പ്രവേശനോത്സവം ഫാ. തോമസ് ജൂസ ഉദ്ഘാടനം ചെയ്തു. മതബോധന ഹെഡ്മിസ്ട്രസ് രേഷ്മ പ്രേംദാസ് അധ്യക്ഷയായിരുന്ന പൊതു സമ്മേളനം സിസ്റ്റർ ഡോളി സന്ദേശവുംഅസ്സി. ഹെഡ്മാസ്റ്റർ സുരേഷ്, വിദ്യാർത്ഥി പ്രതിനിധി അനഘ സുരേഷ് എന്നിവർ ആശംസകൾ നേർന്നു. ഈ വർഷം ആദ്യമായി മതബോധന ക്ലാസുകളിലേക്ക് പ്രവേശിച്ച കുഞ്ഞുങ്ങളെയും പുതുതായി […]

Parish

വലിയവിള ഇടവകയിൽ വിശ്വാസപരിശീലന പ്രവേശനോത്സവം നടത്തി

സ്വന്തം ലേഖകൻ വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ വിശ്വാസപരിശീലന പ്രവേശനോത്സവം നടത്തി. ജൂൺ 7 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. വത്സലൻ ജോസ് മുഖ്യകാർമികനായി. സിസ്റ്റർ ജെന്നറ്റ് വിശ്വാസദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതുതായി മതബോധന ക്ലാസുകളിൽ പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും ബലൂണുകളും വർണാഭമായ തൊപ്പികളും നൽകി സന്തോഷപൂർണമായ വരവേൽപ്പ് നൽകി. മതബോധന ഹെഡ്മാസ്റ്റർ ശ്രീ. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം വിജയകരമാക്കാൻ അധ്യാപകർ ഒരുമിച്ച് പ്രവർത്തിച്ചു. ഇടവകയിലെ വിവിധ ശുശ്രൂഷ […]

Parish

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ച് മൈലം മതബോധന സമിതി

സന്തോഷ് നെടുമങ്ങാട്: ഇറയാംകോട് മൈലം ഇടവക വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച നടന്ന ദിനാഘോഷം ഇടവക വികാരി ഫാ. പ്രദീപ് ആന്റോ വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. മതബോധന ഹെഡ്മാസ്റ്റർ സന്തോഷ്‌, അസ്സി. ഹെഡ്മിസ്ട്രസ്സ് മായമോൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.

Forane

ഫൊറോന തല വിശ്വാസ പരിശീലന പ്രവേശനോത്സവം സംഘടിപ്പിച്ചു

വിജയനാഥ് ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോന വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ ഫൊറോന തല വിശ്വാസ പരിശീലന പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച മരുതാമല സെന്റ് ജോസഫ് പള്ളിയിൽ നടന്ന സമ്മേളനം ഇടവക വികാരി ഫാ. റിനോയി കാട്ടിപ്പറമ്പിൽ ഒ.എസ്. ജെ. ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഇടവക വികാരിയും, ആനിമേറ്ററും, സിസ്റ്റർ പ്രതിനിധിയും, പ്രധാന അധ്യാപികയും, വിദ്യാർത്ഥി പ്രതിനിധിയും ചേർന്ന് വിശ്വാസ പരിശീലന ദീപ്തി തെളിയിച്ചു. ഫൊറോന ആനിമേറ്റർ ശ്രീ. ഫ്രാൻസി അലോഷ്യസ് ആശംസ അറിയിച്ചു. ഇടവകയിലെയും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.