Word of God

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ വചനവായന

ജൂൺ 21 ഞായർ ഒന്നാം വായന ജറെമിയാസ് പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (അവിടന്ന് ദരിദ്രന്റെ പ്രാണൻ ദുഷ്ടൻ്റെ കൈയിൽനിന്നു മോചിപ്പിച്ചിരിക്കുന്നു) ജറെമിയാസ് പറഞ്ഞു: പലരും അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു: സർവത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എൻറ കൂട്ടുകാരായിരുന്നവർ, ഞാൻ വീഴുന്നതു കാണാൻ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോൾ നമുക്ക് അവന്റെമേൽ വിജയംനേടാം; പ്രതികാരംനടത്തുകയും ചെയ്യാം. എന്നാൽ വീരയോദ്‌ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാൽ എൻ്റെ പീഡകർക്കു കാലിടറും. അവർ എന്റെ മേൽ […]

Diocese Ministry

NIDS ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ് കരസ്ഥമാക്കി

ശശികുമാർ നെയ്യാറ്റിൻകര: ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അവാർഡ് നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ സാമൂഹൃ ശുശ്രൂഷ സംഘടനായ നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയ്ക് ലഭിച്ചു. വിജയപുരം രൂപത ബിഷപ് അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവ്, കാഞ്ഞിരപ്പള്ളി രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവ് എന്നിവരിൽ നിന്നും നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ അവാർഡ് ഏറ്റുവാങ്ങി. കെ.സി. ബി.സി & ജസ്റ്റിസ് പീസ് ഡവലപ്മെൻ്റ് കമ്മീഷൻ്റെ 2024 – 25 വർഷത്തെ […]

Parish

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി കെ.സി.വൈ.എം. അംഗം ബെൻ ജോസഫ്

സ്വന്തം ലേഖകൻ മരിയാപുരം: കളഞ്ഞുകിട്ടിയ ഒന്നര പവൻ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് യുവാക്കൾക്ക് മാതൃകയായി കെ.സി.വൈ.എം. (KCYM) യൂണിറ്റ് അംഗവും മതബോധന അധ്യാപകനുമായ ബെൻ ജോസഫ്. മരിയാപുരം പരിശുദ്ധ കർമ്മലമാതാ പള്ളി ഇടവകാംഗമായ ബെൻ ജോസഫ് സത്യസന്ധതയും മാതൃകാപരമായ പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. 2026-ലെ ഓപ്പൺ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻ കൂടിയായ ബെൻ ജോസഫ് സ്‌പോർട്‌സ് മേഖലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. KWA […]

Diocese Ministry

സ്വയംതൊഴിൽ പരിശീലന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻ്റ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്സിലെ ഒൻപതാമത്തെ ബാച്ചിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണംചെയ്തു. ജൂൺ 16 ചൊവ്വാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണം NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ ഉത്ഘാടനം ചെയ്തു. ലൈവിലിഹുഡ് പ്രോഗ്രാം അസി. മാനേജർ ശ്രീ. ബിജു സി.സി, പ്രോജക്ട് ഓഫീസർ […]

Diocese Ministry

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് നടന്നുവരുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു. ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ ഒൻപതാമത്തെ ബാച്ചിലെ കുട്ടികളാണ് ജൂൺ 13 ശനിയാഴ്ച മുള്ളുവിള കലാ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചത്. കുട്ടികൾക്ക് സൂപ്പർ മാർക്കറ്റിലെ വിവിധ കാറ്റഗറികളെ കുറിച്ച് സൂപ്പർവൈസർ […]

Parish

പരിസ്ഥിതി ദിനത്തിൽ സിഗ്നൽ ബോർഡും സൈൻ ബോർഡും വൃത്തിയാക്കി

ഷെർളി ജോസ് വട്ടപ്പാറ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വട്ടപ്പാറ കെ.സി.വൈ.എം. യൂണിറ്റ് അംഗങ്ങൾ സിഗ്നൽ ബോർഡും സൈൻ ബോർഡും വൃത്തിയാക്കി. ജൂൺ 07 ഞായറാഴ്ച നടന്ന ശുചികരണപ്രവർത്തനങ്ങൾക്ക് കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് എബിൻ ഫ്രാൻസിസ് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് എം.സി. റോഡിലെ സിഗ്നൽ ബോർഡുകളും സൈൻ ബോർഡുകളും യുവജനങ്ങൾ വൃത്തിയാക്കിയത്. അതോടൊപ്പം റോഡിന് ഇരുവശങ്ങളിൽ കൂടികിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റുകയും ചെയ്തു. ഇടവകയിലെ നിരവധി യുവജനങ്ങൾ ശുചികരണ പ്രവർത്തനനത്തിൽ പങ്ക്ചേർന്നു.

Uncategorized

ആണ്ടുവട്ടം പതിനൊന്നാം വാരം ശനി വചനവായന

ജൂൺ 20 ശനി ഒന്നാം വായന ദിനവൃത്താന്തം രണ്ടാം പുസ്‌തകത്തിൽനിന്ന് (ദേവാലയത്തിനും ബലിപീഠത്തിനും മധ്യേവച്ച് നിങ്ങൾ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയാസ്) യഹോയാദായുടെ മരണത്തിനുശേഷം യൂദാപ്രഭുക്കൻമാർ യോവാഷിനെ വന്നുകണ്ട് അഭിവാദനങ്ങളർപ്പിച്ചു. രാജാവ് അവർ പറഞ്ഞതു കേട്ടു. തങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവിന്റെ ആലയം ഉപേക്‌ഷിച്ച് അവർ വിഗ്രഹങ്ങളെയും അഷേരാപ്രതിഷ്‌ഠകളെയും സേവിച്ചു തുടങ്ങി. അവരുടെ ഈ അകൃത്യം നിമിത്തം യുദായുടെയും ജറുസലേമിൻെറയും മേൽ ദൈവകോപമുണ്ടായി. അവരെ തിരിയെക്കൊണ്ടുവരാൻ കർത്താവ് അവരുടെ ഇടയിലേക്കു പ്രവാചകൻമാരെ അയച്ചു. പ്രവാചകൻമാർ അവരുടെ തെറ്റു […]

Diocese

“അരയനും അമരക്കാരനും” ചലച്ചിത്രം ഉടൻ തിയറ്ററുകളിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന “അരയനും അമരക്കാരനും” എന്ന ചലച്ചിത്രം ഉടൻ തിയറ്ററുകളിൽ എത്തിച്ചേരും. രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടി, സഹ്യൻ്റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് […]

Diocese Ministry

കെ.എൽ.സി.എ. രൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ രൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു. ജൂൺ 13 ശനി ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന ജനറൽ കൗൺസിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് ഉത്‌ഘാടനം ചെയ്തു. കെ.എൽ.സി.എ. രൂപത പ്രസിഡന്റ് ഡി.ജെ. അനിൽ ജോസ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ അൽമായ ശുശ്രുഷ ഡയറക്ടർ ഫാ. ജോയി സി. ആമുഖ സന്ദേശവും സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി മുഖ്യസന്ദേശവും നൽകി. എം.എൽ.എ. മാരായ എം.വിൻസെന്റ്, എം.ആർ. ബൈജു, […]

Parish

പിതൃദിനാചരണം സംഘടിപ്പിച്ച് വട്ടപ്പാറ ഇടവക

ഷെർളി ജോസ് വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിൽ പിതൃദിനാചരണം സംഘടിപ്പിച്ചു. ജൂൺ 14 ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം ഇടവക വികാരി മോൺ.ജോസ് റാഫേൽ തിരഞ്ഞെടുത്ത 3 പിതാക്കന്മാർക്ക് ആദരവ് നൽകി. സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ സന്നിഹിതനായിരുന്നു. ഇടവക അംഗങ്ങളായ ശ്രീ.പി.റ്റി. വർഗ്ഗീസ് (അധ്യാപകൻ), ശ്രീ സത്യദാസ് (സൈനികൻ), ശ്രീ.ഗബ്രിയേൽ (കർഷകൻ) എന്നിവർക്കാണ് പിതൃദിനത്തിൽ ആദരവ് നൽകിയത്. NIDS, KLCA, കുടുംബപ്രേഷിത ശുശ്രുഷ തുടങ്ങിയ ശുശ്രുഷ സമിതി അംഗങ്ങളായ ശ്രീമതി രാജി, ശ്രീ.ബെന്നി തോമസ്, ശ്രീമതി […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.