Forane Ministry

പഠനോപകരണം വിതരണം ചെയ്തു

ഷിജിൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സംഘടിപ്പിച്ച ‘സ്വപ്നച്ചിറക് 2026’ പഠനോപകരണം വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടികളുടെ പഠന സ്വപ്നങ്ങൾക്ക് തടസ്സമുണ്ടാകരുത് എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ കാരുണ്യയാത്രയിൽ, ഒരു തണലായി മാറി ഞങ്ങളെ സഹായിച്ച എല്ലാ സുമനസുകൾക്കും സംഘാടകർ നന്ദി അറിയിച്ചു.

Parish

വിശ്വാസ പരിശീലന അധ്യാപക സംഗമം സംഘടിപ്പിച്ചു

വിജയനാഥ് തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ പള്ളിയിൽ വിശ്വാസ പരിശീലന അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ഫാ. അരുൺ മുഖ്യപ്രഭാഷണം നടത്തുകയും “അധ്യാപകരുടെ ദൗത്യം” എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു. അധ്യാപക സംഗമത്തിൽ ഗ്രൂപ്പ് ചർച്ചകൾക്കും അഭിപ്രായങ്ങൾ പങ്കുവെക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. തേവൻപാറ, തോട്ടമുക്ക്, മന്നൂർകോണം എന്നീ പള്ളികളിൽ നിന്നും 42 അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാർത്ഥനയ്ക്കും ചായ സൽക്കാരത്തിന്നും ശേഷമാണ് സംഗമം അവസാനിച്ചത്.

Word of God

ആണ്ടുവട്ടം പത്താം വാരം ചൊവ്വ വചനവായന

ജൂൺ 09 ചൊവ്വ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ഏലിയാവഴി കർത്താവ് അരുൾചെയ്തതുപോലെ, കലത്തിലെ മാറി തീർന്നുപോയില്ല) അക്കാലത്ത് ജോർദാൻ്റെ മറുകരയിൽ മഴ പെയ്യായ്കയാൽ, കുറെ നാളുകൾ കഴിഞ്ഞപ്പോൾ അരുവി വറ്റി. കർത്താവ് ഏലിയായോട് അരുൾചെയ്തു‌: നീ സീദോനിലെ സറേഫാത്തിൽ പോയി വസിക്കുക. അവിടെ നിനക്കു ഭക്‌ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കല്‌പിച്ചിട്ടുണ്ട്. ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോൾ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. അവൻ അടുത്തുചെന്ന് കുടിക്കാൻ ഒരു പാത്രം വെള്ളം […]

Forane Ministry

‘Cultiva 2026’ ലോഗോ പ്രകാശനം ചെയ്തു

ഷിജിൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.സി.വൈ.എം. ഫൊറോനാ സമിതി സംഘടിപ്പിക്കുന്ന ‘Cultiva 2026’ ഭവനാധിഷ്ഠിത പച്ചക്കറി കൃഷി മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മെയ് 07 ബുധനാഴ്ച ക്രൈസ്റ്റ്നഗർ, ക്രിസ്തുരാജ പള്ളിയിൽ നടന്ന ക്യാമ്പിൽ വച്ച് നെയ്യാറ്റിൻകര രൂപത വികാരി മോൺ. ക്രിസ്തുദാസ് തോംസണാനു ലോഗോ പ്രകാശനം ചെയ്തത്‌. വിഷരഹിതമായ നാളേയ്ക്കായി ഹരിതാഭമായ ഒരു പുതിയ കാർഷിക സംസ്കാരം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭവനാധിഷ്ഠിത പച്ചക്കറി കൃഷി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Word of God

ആണ്ടുവട്ടം പത്താം വാരം ശനി വചനവായന

ജൂൺ 08 തിങ്കൾ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ഏലിയാ ഇസ്രായേലിൻ്റെ ദൈവമായ കർത്താവിനെ സേവിച്ചു) അക്കാലത്ത്, ഗിലയാദിലെ തിഷ്ബെയിൽ നിന്നുള്ള ഏലിയാ പ്രവാചകൻ ആഹാബിനോടു പറഞ്ഞു: ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കർത്താവാണേ, വരും കൊല്ലങ്ങളിൽ ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല. കർത്താവ് ഏലിയായോട് അരുൾചെയ്തു: നീ പുറപ്പെട്ട് ജോർദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക. നിനക്ക് അരുവിയിൽനിന്നു വെള്ളം കുടിക്കാം. ഭക്ഷ്ണം തരുന്നതിന് കാക്കകളോട് ഞാൻ കല്‌പിച്ചിട്ടുണ്ട്. അവൻ കർത്താവിന്റെ […]

Word of God

ദിവ്യകാരുണ്യതിരുനാൾ(കർത്താവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ)

ജൂൺ 07 ഞായർ ഒന്നാം വായന നിയമാവർത്തന പുസ്‌തകത്തിൽൽനിന്ന് (നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും അപരിചിതമായിരുന്ന മന്നാ ഭക്ഷണമായി ദൈവം തന്നു) അക്കാലത്ത്, മോശ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താനും തന്റെ കല്‌പനകൾ അനുസരിക്കുമോ ഇല്ലയോ എന്നറിയാൻ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാനും വേണ്ടി ഈ നാല്പതുസംവത്‌സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ച വഴിയെല്ലാം നിങ്ങൾ ഓർക്കണം. അവിടന്നു നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയാൻ വിടുകയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കൻമാർക്കും അപരിചിതമായിരുന്ന മന്നാ കൊണ്ട് നിങ്ങളെ […]

Forane Ministry

‘E C H O’ ഫൊറോന ക്യാമ്പ് സംഘടിപ്പിച്ചു

ഷിജിൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ECHO ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ 9.00 മുതൽ ക്രൈസ്റ്റ്നഗർ, ക്രിസ്തുരാജ പള്ളിയിൽ നടന്ന ക്യാമ്പ് നെയ്യാറ്റിൻകര രൂപത വികാരി മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത മുൻ പ്രസിഡൻ്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ ശ്രീ.ജോജി ടെന്നിസൻ ഐസ് ബ്രേക്കിംഗ് സെക്ഷനും “യുവജന നേതൃത്വം” എന്ന വിഷയത്തിൽ ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. സ്റ്റീഫൻ തോമസ് […]

Parish

സഹവികാരിയുടെ ജന്മദിനം ആഘോഷിച്ച് കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ TOR ൻ്റെ ജന്മദിനം ഇടവക കുടുംബം ഒന്ന് ചേർന്ന് ആഘോഷിച്ചു. ജൂൺ 02 ചൊവ്വാഴ്ച വൈകുന്നേരം 06.30 ന് നടന്ന കൃതജ്ഞത ബലിയിൽ ഫാ. ഫ്രാങ്കോ മുഖ്യകാർമികനായി കഴിഞ്ഞ ആറ് മാസത്തിൽ അധികമായി ഇടവകയുടെ ആധ്യാത്മിക – ഭൗതിക വളർച്ചയിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന ഫ്രാങ്കോ അച്ചന് ഇടവക വികാരി റവ ഫാ ജോയി സാബു വൈ, പാരിഷ് […]

Parish

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

നിത്യ എസ്. പെരുകാവ്: പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. മെയ് 31 ഞായറാഴ്ച രാവിലെ 9 ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഫാ. രജീഷ് ജെയിംസ് മുഖ്യകാർമികനായി. അസോസിയേറ്റ് വികാരി ഫാ. രാജു ക്രിസ്തുദാസ് വചന സന്ദേശം നൽകുകയും ഇടവക വികാരി ഫാ.ജസ്റ്റിൻ ഡൊമിനിക്ക്‌ കുട്ടികൾക്ക്‌ പ്രഥമ ദിവ്യകാരുണ്യം നൽകുകയും ചെയ്തു. “ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു, ഈശോയെ എന്നെ വിശുദ്ധിയിൽ കാത്തുകൊള്ളണമേ, ഈശോയുടെ സുഗന്ധം വഹിക്കുന്നവനായി എന്നെ മാറ്റണമേ” എന്നീ […]

Word of God

ആണ്ടുവട്ടം ഒൻപതാം വാരം ശനി വചനവായന

ജൂൺ 06 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (വചനം പ്രസംഗിക്കുക-ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു) വാത്സല്യമുള്ളവനേ, ദൈവത്തിൻറെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്‌തുവിന്റെ മുമ്പാകെയും അവൻ്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരിൽ ഞാൻ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു; വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക; മറ്റുള്ളവരിൽ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്‌ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തിൽ ശ്രദ്‌ധിക്കുകയും ചെയ്യുക. ജനങ്ങൾ ഉത്തമമായ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.