Vatican

വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ തലപ്പത്ത് അൽമായ വനിത

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ മാധ്യമ വകുപ്പിൽ ആദ്യമായി അൽമായ വനിത പ്രീഫെക്ടായി നിയമിതയായി. മെക്സിക്കൻ സ്വദേശിയും അമേരിക്കൻ പൗരയുമായ ഡോ. മരിയ മോന്ത് സെറാത്ത് അൽവരാദോയെയാണ് ലെയോ പതിനാലാമൻ പാപ്പാ മാധ്യമ വകുപ്പിന്റെ പുതിയ പ്രീഫെക്റ്റായി നിയമിച്ചത്. നവംബർ 1 മുതലാണ് പുതിയ സ്ഥാനം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുക.

മെക്സിക്കോ സിറ്റിയിൽ ജനിച്ച ഡോ. മരിയ മോന്ത് സെറാത്ത്, ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത പഠനങ്ങൾ പൂർത്തിയാക്കി. 2009 മുതൽ 2023 വരെ ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയിലും 2023 മുതൽ എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വാർത്താ വിഭാഗമായ EWTN ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി സേവനം ചെയ്തു വരികയായിരുന്നു. ടെലിവിഷൻ, പ്രിന്റ്, റേഡിയോ, ഡിജിറ്റൽ, സോഷ്യൽ മീഡിയ എന്നിവയിലുടനീളം ഏഴ് ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന നെറ്റ്‌വർക്ക് ശൃംഖലയുടെ നേതൃത്വം വഹിക്കുകയായിരുന്നു ഈ കാലയളവിൽ.

ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരിക്കുന്ന ഡോ. പൗളോ റുഫീനി സ്ഥാനം ഒഴിയുന്നതിനാലാണ് ഡോ. മരിയയെ തത്‌സ്ഥാനത്തേക്ക് പാപ്പാ നിയമിക്കുന്നത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.