സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി, അൽമായ ശുശ്രൂഷ, കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷ സമിതി എന്നിവർ സംയുക്തമായി മാതൃദിനാഘോഷം സംഘടിപ്പിച്ചു. മെയ് 10 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 02 മണിക്ക് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന മാതൃദിനാഘോഷം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപത KLCWA പ്രസിസിഡൻ്റ് ഉഷാരാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ ജോയി സി, നിഡ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, ശ്രീമതി അൽഫോൻസ ആൻ്റിൽസ്, സ്ത്രീജ്യോതി പ്രസിഡൻ്റ് ശ്രീമതി ലീലാ ലോറൻസ്, KLCWA സെക്രട്ടറി ശ്രീമതി അജിത, ആനിമേറ്റർ ശ്രീമതി ബീന കുമാരി, ഷൈല മാർക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന്, “അമ്മയുടെ കൈകളിൽ നാടിൻ്റെ നന്മ” എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ സ്പീക്കർ & ഡോകുമെൻ്റി ഡയറക്ടർ ശ്രീ. ഗിരിഷ് പരുത്തിമഠം ക്ലാസ് നയിച്ചു. തുടർന്ന്, അമ്മമാരെ മൊമൻ്റോ നൽകി ആദരിച്ചു.




