ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ദൈവാലയത്തിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു. മെയ് 10 ഞായറാഴ്ച രാവിലെ 8 മണിക്ക് നടന്ന ദിവ്യബലിയിൽ ഫാ. അഖിൽ ഇഗ്നേഷ്യസ് മുഖ്യകാർമികനായി. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിൽ ആശംസകൾ അർപ്പിച്ചു.
ദിവ്യബലിയെ തുടർന്ന് ബിസിസിക്കളിൽ നിന്ന് തീരെഞ്ഞടുത്ത മുതിർന്ന അമ്മമാരെ മൊമോന്റോ നല്കി ആദരിച്ചു. KLWCA പ്രസിഡന്റ് അനിത.കെ, സെക്ക്രട്ടറി ലത. റ്റി, ഖജാൻജി വിജിത്ര എന്നിവരും KLWCA അംഗങ്ങളും ദിനാചരണത്തിന് നേതൃത്വം നല്കി.




