Parish

കട്ടയ്ക്കോട് ഇടവകയിൽ വി എഫ് എഫ് ന് തുടക്കമായി

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വി എഫ് എഫ് ആരംഭിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരി ഫാ ജോയി സാബു വൈ. പതാക ഉയർത്തി ആരംഭം കുറിച്ചു.

വിശ്വാസ ജീവിത പരിശീലന പ്രധാനധ്യാപകൻ സുരേഷ് അധ്യക്ഷനായിരുന്ന സമ്മേളനം ഇടവക വികാരി ഫാ. ജോയി സാബു ഉത്‌ഘാടനം ചെയ്തു. ഇടവക സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ, മദർ സുപ്പീരിയർ സിസ്റ്റർ സോഫി, ബ്രദർ പ്രശാന്ത്, ബെർണാഡ് എന്നിവർ ആശംസ അർപ്പിച്ച്‌ സംസാരിച്ചു. അധ്യാപകർ പ്രാരംഭ പ്രാർഥനയ്ക്ക് നേതൃത്വം നൽകി വിശ്വാസ ജീവിത പരിശീലന സമിതി സെക്രട്ടറി റാണി സ്വാഗതം ആശംസിച്ചു.

ഏപ്രിൽ 13 മുതൽ 18 വരെ നടക്കുന്ന വി എഫ് എഫ് “വചനമേ എന്നിൽ നിറയണമേ” എന്ന വിഷയത്തിൽ ബൈബിളിലെ ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നീ പുസ്തകങ്ങളാണ് പഠനവിഷയമായി നൽകിയിരിക്കുന്നത്. വിശ്വാസ ജീവിത പരിശീലന അധ്യാപകൻ ബെർണാഡ് സർ കൺവീനറായും, ബ്യൂല, റാണി എന്നിവർ സഹകൺവീനർമാരായും പ്രവർത്തിക്കുന്നു. ബിസിസി യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഭക്ഷണ ക്രമീകരണം നടത്തുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.