Parish

“VERBUM DOMINI – Season 01” ഒരുക്ക കൂട്ടായ്മ സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

മണിവിള: മണിവിള വിശുദ്ധ സ്നാപകയോഹന്നാൻ പള്ളിയിൽ “VERBUM DOMINI – Season 01” സംഘടിപ്പിച്ചു. 2026 ഏപ്രിൽ 12 ഞായറാഴ്ച നടന്ന ഒരുക്ക കൂട്ടായ്മയ്ക്ക് ഇടവക വികാരി ഫാ.റോബിൻ, സഹവികാരി ഫാ.തോമസ് എന്നിവർ നേതൃത്വം നൽകി.

വി. മത്തായിയുടെ സുവിശേഷം 40 ദിവസത്തിനുള്ളിൽ കയ്യെഴുത്ത് രൂപത്തിൽ പൂർത്തിയാക്കുന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഈസ്റ്ററിന് ശേഷമുള്ള ആദ്യ ഞായർ മുതൽ പെന്തക്കൊസ്ത തിരുനാൾ ദിനമായ മേയ് 24-ന് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിൽ ദൈവവചനത്തിലേക്ക് വിശ്വാസികളെ കൂടുതൽ അടുപ്പിക്കുന്നതിനായ് സംഘടിപ്പിച്ച ആത്മീയ പദ്ധതിയുടെ ഒന്നാമത്തെ സീസൺ വിജയകരമായി നടത്തുകയും ഒരുക്ക കൂട്ടായ്മയിൽ പങ്കെടുത്ത വിശ്വാസികൾക്ക് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളും ക്രമീകരണങ്ങളും വിശദീകരിച്ചു നൽകുകയും ചെയ്തു. പ്രാർത്ഥനയോടും ആത്മീയ ഒരുക്കത്തോടും കൂടി ഈ സംരംഭത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.