Word of God

പെസഹകാലം രണ്ടാം വാരം വെള്ളി വചനവായന

ഏപ്രിൽ 17 വെള്ളി

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(അവരാകട്ടെ, യേശുവിൻ്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചു)

അക്കാലത്ത്, നിയമോപദേഷ്‌ടാവും സകലർക്കും ആദരണീയനുമായ ഗമാലിയേൽ എന്ന ഫരിസേയൻ സംഘത്തിൽ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താൻ ആവശ്യപ്പെട്ടു. അനന്തരം അവൻ പറഞ്ഞു: ഇസ്രായേൽജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നത് സുക്ഷിച്ചുവേണം. കുറെനാളുകൾക്കു മുമ്പ്, താൻ ഒരു വലിയവനാണെന്ന ഭാവത്തിൽ തെവുദാസ് രംഗപ്രവേശം ചെയ്തു . ഏകദേശം നാനൂറു പേർ അവന്റെ കൂടെച്ചേർന്നു. എന്നാൽ, അവൻ വധിക്കപ്പെടുകയും അവന്റെ അനുയായികൾ ചിതറുകയും നാമാവശേഷമാവുകയും ചെയ്തു. അനന്തരം കാനേഷുമാരിയുടെ കാലത്ത് ഗലീലിയനായ യൂദാസ് പ്രത്യക്‌ഷപ്പെട്ട്, കുറെപ്പേരെ ആകർഷിച്ച് അനുയായികളാക്കി, അവനും നശിച്ചുപോയി; അനുയായികൾ തൂത്തെറിയപ്പെടുകയും ചെയ്തു. അതു കൊണ്ട്, ഞാൻ നിങ്ങളോടു പറയുന്നു, ഈ ആളുകളിൽനിന്ന് അകന്നുനില്ക്കുക. അവരെ അവരുടെ വഴിക്കുവിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനിൽനിന്നാണെങ്കിൽ പരാജയപ്പെടും. മറിച്ച്, ദൈവത്തിൽ നിന്നാണെങ്കിൽ അവരെ നശിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിർക്കുന്നവരായി നിങ്ങൾ എണ്ണപ്പെടുകയും ചെയ്യും. അവർ അവന്റെ ഉപദേശം സ്വീകരിച്ചു.

അവർ അപ്പസ്തോലൻമാരെ അകത്തുവിളിച്ചു പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തിൽ സംസാരിച്ചുപോകരുതെന്നു കല്പിച്ച്, അവരെ വിട്ടയച്ചു. അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പിൽനിന്ന് പുറത്തു പോയി. എല്ലാ ദിവസവും ദേവാലയത്തിലും ഭവനംതോറും യേശുവാണു ക്രിസ്‌തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക് ന്നതിലുംനിന്ന് അവർ വിരമിച്ചില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു; കർത്താവിന്റെ ആലയത്തിൽ വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

(അല്ലെങ്കിൽ: അല്ലേലൂയാ!)

കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്. ഞാൻ ആരെ പേടിക്കണം?

ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു; കർത്താവിന്റെ ആലയത്തിൽ വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം ഞാൻ തേടുന്നു; കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടത്തെ ഹിതം ആരായാനുംവേണ്ടി ജീവിതകാലം മുഴുവൻ അവിടത്തെ ആലയത്തിൽ വസിക്കാൻ തന്നെ

ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു. കർ ത്താവിന്റെ ആലയത്തിൽ വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിന്റെ നൻമ കാണാമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.

ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു; കർത്താവിന്റെ ആലയത്തിൽ വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! (മത്താ 4 : 4b). മനുഷ്യൻ അപ്പംകൊണ്ടു മാത്ര മല്ല, ദൈവത്തിൻറെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത്. അല്ലേലൂയാ!
സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(യേശു അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രംചെയ്‌ത് അവർക്കു വിതരണം ചെയ്തു)

അക്കാലത്ത്, യേശു തിബേരിയാസ് എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി. വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളിൽ അവൻ പ്രവർത്തിച്ച അടയാളങ്ങൾ അവർ കണ്ടിരുന്നു. യേശു മലയിലേക്കുകയറി ശിഷ്യൻമാരോടുകൂടെ അവിടെയിരുന്നു. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നു.

യേശു കണ്ണുകളുയർത്തി ഒരു വലിയജനതതി തന്റെ അടുത്തേക്കു വരുന്നതു കണ്ടു. അവൻ പീലിപ്പോസിനോടു ചോദിച്ചു: ഇവർക്കു ഭക്‌ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും? അവനെ പരീക്‌ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തേ മനസ്‌സിൽ കരുതിയിരുന്നു. പീലിപ്പോസ് മറുപടിപറഞ്ഞു: ഓരോരുത്തർക്കും അല്പം വീതം കൊടുക്കാൻ ഇരുനൂറു ദനാറയ്ക്കുള്ള അപ്പം പോലും തികയുകയില്ല. ശിഷ്യൻമാരിലൊരുവനും ശിമയോൻ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു: അഞ്ചു ബാർലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെ യുണ്ട്. എന്നാൽ, ഇത്രയും പേർക്ക് അതെന്തുണ്ട്? യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്‌ഷണത്തിനിരുത്തുവിൻ. ആസ്‌ഥലത്ത് പുല്ലു തഴച്ചുവളർന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷൻമാർ അവിടെ ഇരുന്നു. അനന്തരം യേശു അപ്പമെടുത്ത് കൃതജ്‌ഞതാസ്തോത്രം ചെയ്‌ത് അവർക്കു വിതരണം ചെയ്തു; അതുപോലെതന്നെ മീനും വേണ്ടത്ര നല്‌കി. അവർ ഭക്ഷിച്ചു തൃപ്തരായപ്പോൾ അവൻ ശിഷ്യൻമാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിൻ. അഞ്ചു ബാർലിയപ്പത്തിൽനിന്നു ജനങ്ങൾ ഭക്ഷിച്ചതിനുശേഷം മിച്ചംവന്ന കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറയെ അവർ ശേഖരിച്ചു. അവൻ പ്രവർത്തിച്ച അടയാളംകണ്ട ജനങ്ങൾ പറഞ്ഞു: ലോകത്തിലേക്കു വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്. അവർ വന്ന് തന്നെ രാജാവാക്കാൻവേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാൻ ഭാവിക്കുന്നു എന്നു മനസ്‌സിലാക്കിയ യേശു, വീണ്ടും തനിയേ മലമുകളിലേക്കു പിൻമാറി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.