സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സ്വർഗീയ മധ്യസ്‌ഥനും ആഗോള സഭയിൽ തൊഴിലാളി മധ്യസ്‌ഥനുമായ വി. യൗസേപ്പിതാവിൻ്റെ തിരുനാൾ മെയ് 01 വെള്ളിയാഴ്‌ച ആഘോഷിക്കുന്നു. രാവിലെ 10.00 നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ നടക്കുന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് രൂപതാധ്യക്ഷൻ ഡി.സെൽവരാജാൻ പിതാവ് മുഖ്യകാർമ്മികനാകും.
രൂപതയിലെ എല്ലാ വൈദികരും സന്യസ്‌തരും സെമിനാരി വിദ്യാർത്ഥികളും ഉപദേശിമാരും രൂപത ഓഫീസ് സ്റ്റാഫ് അംഗങ്ങളും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും രൂപതാ ദിനാഘോഷപരിപാടിയിൽ പങ്കെടുക്കും.



