സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ വൈദിക ശുശ്രൂഷയിലൂടെ സുവിശേഷദീപ്തി പരത്താൻ ആഗ്രഹമുള്ള കുട്ടികൾക്ക് സെമിനാരി പ്രവേശനത്തിനായുള്ള സെക്ഷൻ ക്യാമ്പ് നടത്തുന്നു. പത്ത്, പ്ലസ്സ് ടൂ പരീക്ഷ എഴുതിയിരിക്കുന്ന ആൺകുട്ടികൾക്കായി 2026 ഏപ്രിൽ 20, 21, 22 തീയതികളിൽ പേയാട് സെയിൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് മൈനർ സെമിനാരിയിലാണ് സെലക്ഷൻ ക്യാമ്പ് നടത്തുന്നത്.
2026 ഏപ്രിൽ 20 തിങ്കളാഴ്‌ച രാവിലെ 09.00 മണിക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച് 2026 ഏപ്രിൽ 22 ബുധൻ ഉച്ചയ്ക്കുശേഷം 03.00 മണിയോടെയാണു ക്യാമ്പ് സമാപിക്കുക. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളും മൂന്നുദിവസം താമസിക്കുന്നതിനു അവശ്യമായ സാധനങ്ങളും സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്നതിനായുള്ള ഫോം പൂരിപ്പിച്ച് ഇടവക വികാരിയുടെ ഒപ്പോടുകൂടിയും കൊണ്ടുവരേണ്ടതാണു.



