ആണ്ടുവട്ടം : ഇരുപത്തിനാലാം വാരം : ബുധൻ സെപ്തംബർ : 17 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (3 : 14 -16) (നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണ്) വാത്സല്യമുള്ളവനേ, നിൻ്റെ അടുത്ത് വേഗം എത്തിച്ചേരാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഇത് എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാൽ, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടയുമായ ദൈവഭവനത്തിൽ ഒരുവൻ പെരുമാറേണ്ടതെങ്ങനെയെന്ന് നിൻ്റെ അറിവിനായി നിർദേശിക്കാനാണ്. നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണന്നു ഞങ്ങൾ പ്രഖ്യാപിക്കുന്നു. ശരീരത്തിൽ പ്രത്യക്ഷപ്പെട്ടവൻ ആത്മാവിൽ നീതിമത്കരിക്കപ്പെട്ടു; ദൂതൻമാർക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയിൽ […]











