Diocese Ministry

കാരുണ്യ പ്രവർത്തിയിലൂടെ ഈസ്റ്റർ ആഘോഷിച്ച് നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കാരുണ്യ പ്രവർത്തിയിലൂടെ ഈസ്റ്റർ ആഘോഷിച്ച് ശ്രദ്ധനേടിയിരിക്കുകയാണ് നെയ്യാറ്റിൻകര രൂപത വിൻസെന്റ് ഡി പോൾ സെൻട്രൽ കൗൺസിൽ. ഈസ്റ്റർ ദിനത്തിൽ എലിയോസ് റീഹാബിലിയെസെഷൻ സെന്റർ ഫോർ ഡിസേബിൾഡ് വുമൺ എന്ന സംഘടനയ്ക്ക് 7700 രൂപയും 1 ലക്ഷം രൂപയുടെ സാധനങ്ങളും എത്തിക്കുകയും മുതിയാവിള ഏരിയ കൗൺസിലിൽ കള്ളിക്കാട് കിഡ്‌നി മാറ്റിവയ്ക്കൽ ശാസ്ത്രക്രീയ കഴിഞ്ഞു വിശ്രമജീവിതത്തിൽ കഴിയുന്ന പ്രിയയ്ക്ക് 26000 രൂപ സാമ്പത്തിക സഹായം നൽകിയുമാണ് ഈസ്റ്റർ ആഘോഷം അർത്ഥപൂർണ്ണമാക്കിയത്.

സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അഡ്വ പി.സി. വിജയകുമാർ, സെക്രട്ടറി മണികണ്ഠൻ, ട്രഷറർ ബിജോയ്, ഉഷാ രാജൻ, മേബൽ സുനി, രാജാമണി, ഉച്ചക്കട ഏര്യാ കൗൺസിൽ പ്രസിഡന്റ്‌ സെൽവരാജ്, മറനലൂർ ഏര്യാ കൗൺസിൽ പ്രസിഡന്റ്‌ ജോസ് പെരുങ്കിടവിള ഏര്യാ കൗൺസിൽ പ്രസിഡന്റ്‌ ജോൺ, മുതിയാവിള ഏര്യാ കൗൺസിൽ പ്രസിഡന്റ്‌ റെന്റരാജ്, മുതിയാവിള ഏര്യാ കൗൺസിൽ ഭാരവാഹികൾ, മര്യാപുരം ഏര്യാ കൗൺസിൽ ഭാരവാഹികൾ, സെൻട്രൽ കൗൺസിൽ മെമ്പർ ലോറൻസ്, തങ്ക ലത, മറ്റു ഏര്യാ കൗൺസിൽ കോൺഫറൻസ് അംഗങ്ങൾ അടക്കം 35-ലധികം അംഗങ്ങൾ പങ്കെടുത്തു

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.