Parish

പെസഹാ ത്രിദിനം അർത്ഥപൂർണമാക്കി ചാവല്ലൂർപൊറ്റ ഇടവക.

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: പാറശാല ഫൊറോനയിലെ ചാവല്ലൂർപൊറ്റ ഇടവക വിശുദ്ധവാരം പെസഹായുടെയും ദുഃഖ വെള്ളിയുടെയും ഉയർപ്പിന്റെയും സ്മരണ പുതുക്കി പെസഹാ ത്രിദിനം അർത്ഥപൂർണമായി ആഘോഷിച്ചു. തിരുകർമ്മങ്ങങ്ങൾക്ക് ഇടവക വികാരി ഫാ.രാജേഷ് കുറിച്ചിയിൽ നേതൃത്വം നൽകി.

പള്ളി പുനരുദ്ധാരണത്തിനിടയിലും ക്രിസ്തുവിന്റെ ഉത്ഥാനത്തെ ആഘോഷമാക്കി മാറ്റുവാൻ  ഇടവക വിശ്വാസികൾക്ക് സാധിച്ചു. സ്ഥലപരിമിതികൾക്കിടയിലും ഈസ്റ്റർ ദിവ്യബലിയിൽ ഇടവക വിശ്വാസികൾക്ക് പുറമെ മറ്റ് ഇടവകകളിൽ നിന്നുമായി ധാരാളം വിശ്വാസികളും പങ്കെടുത്തു. 

എത്രയും വേഗം മനോഹരമായ ഒരു ദൈവാലയം പണിയാനും എല്ലാ വിശ്വാസികളെയും ഉൾകൊള്ളിച്ചു കൊണ്ട് കുർബാന അർപ്പിക്കാൻ ഉത്ഥിതനായ ക്രിസ്തു അനുഗ്രഹിക്കട്ടെ എന്ന് ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിൽ ആശംസിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.