സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി ആരോഗ്യ പരിപാലന മദ്യവർജ്ജന കമ്മീഷന്റെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണം – 2026 സംഘടിപ്പിച്ചു. മാർച്ച് 07 ചൊവ്വാഴ്ച 10 മണിക്ക് കൊറ്റാമം ലിറ്റിൽഫ്ലവർ പാരിഷ് ഹാളിൽ നടന്ന ദിനാചരണം NIDS പ്രസിഡന്റ് മോൺ. ക്രിസ്തുദാസ് തോംസൺ ഉത്ഘാടനം ചെയ്തു.
NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ച യോഗം കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, മേഖല കോ-ഓഡിനേറ്റർ ഫാ.രാജേഷ് എസ്. കുറിച്ചിയിൽ, ഡോക്ടേഴ്സ് ഫോം സെക്രട്ടറി ഡോ.റയ്മണ്ട്, നഴ്‌സറി കോ-ഓഡിനേറ്റർ ലളിത, ആനിമേറ്റർ ക്രിസ്റ്റൽ ഭായി, ഷീബ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജോയ് ജോണിനെ മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന്, “ആരോഗ്യത്തിനായി ഒരുമിച്ച് ശാസ്ത്രത്തോടൊപ്പം നിൽക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ജോയ് ക്ലാസ് നയിച്ചു. ഫെറോന, യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു.




